മോഹൻലാൽ മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസഡറാകും
മോഹൻലാൽ മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസഡറാകും
Tuesday, September 27, 2016 1:40 PM IST
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രതാരം മോഹൻലാൽ കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസഡറാവും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ഒപ്പുവച്ചു.

മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (മൃതസഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്‌ഥാന സർക്കാരിന്റെ മേൽനോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തിൽ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.


കരൾ,വൃക്ക,ഹൃദയം,പാൻക്രി യാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ടു നീക്കാനാവാത്ത ആയിരക്കണക്കിനു പേർക്ക് മുൻഗണനാക്രമത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. ഷെയർ ഓർഗൻസ് സേവ് ലൈവ്സ്’എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.