സംസ്‌ഥാന കോ – ഓപ്പറേറ്റീവ് ബാങ്ക് രൂപീകരണം: പഠിക്കാൻ വിദഗ്ധ സമിതി
Wednesday, September 28, 2016 1:20 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച കേരള കോ – ഓപ്പറേറ്റീവ് ബാങ്ക് രൂപീകരണത്തെ സംബന്ധിച്ച് വിശദ പഠനം നടത്തുന്നതിന് വിദഗ്ധസമിതി രൂപീകരിച്ച് ഉത്തരവായി. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫസർ എം.എസ്.ശ്രീറാം ആണ് ചെയർമാൻ. അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ, സി.പി.മോഹൻ.

(റിട്ടയേർഡ് ജനറൽ മാനേജർ, യൂണിയൻ ബാങ്ക്) എന്നിവർ അംഗങ്ങളും പി.വേണുഗോപാൽ സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി കമ്മിറ്റിയുടെ മെംബർ സെക്രട്ടറിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.