കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും പങ്ക് അന്വേഷിക്കാൻ ഹർജി
Wednesday, September 28, 2016 1:38 PM IST
മൂവാറ്റുപുഴ: സ്വകാര്യ ചാനലിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ(കെഎസ്ഐഡിസി) ഓഹരിനിക്ഷേപത്തിൽ മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മകൻ ഹാഷിം പാണ്ടിക്കടവത്ത് എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണു ഹർജി സമർപ്പിച്ചത്. വ്യവസായവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമായ കെഎസ്ഐഡിസിക്കു മുൻ വ്യവസായമന്ത്രിയുടെ മകൻ ഡയറക്ടർ ബോർഡംഗമായ ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യസ്‌ഥാപനത്തിന്റെ ഉടമസ്‌ഥതയിലുള്ള ടെലിവിഷൻ ചാനലിൽ 3.63 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയത് നിയമങ്ങളും ചട്ടങ്ങളും മറികടന്നാണെന്നും മന്ത്രിയുടെ മകനും മറ്റും അവിഹിതമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനു വേണ്ടിയാണ് ഓഹരിനിക്ഷേപം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചാനലിനു വേണ്ടി വാങ്ങിയ യന്ത്രോപകരണങ്ങളും മറ്റും മറിച്ചുവില്പന നടത്തിയതു കസ്റ്റംസിന്റെ അന്വേഷണ പരിധിയിലാണെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.