മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ
മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ
Wednesday, September 28, 2016 1:48 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രക്ഷോഭത്തെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സഞ്ചരിക്കുന്ന വഴികളിലും അകമ്പടിക്കും കൂടുതൽ പോലീസിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമരം കാരണം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പലയിടങ്ങളിലും വഴിതിരിച്ചു വിടേണ്ടിവന്നു. കൂടുതൽ പൈലറ്റ് വാഹനങ്ങളെ ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കി.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ പിണറായി വിജയൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടയിൽ ഹാളിനുള്ളിലും കൂടുതൽ പോലീസിനെ നിയോഗിച്ചിരുന്നു. സാധാരണ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോൾ സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടാവുക. പോലീസിനെ പത്ര സമ്മേളന ഹാളിൽ കയറ്റുന്ന പതിവില്ല. ചാനലുകാർക്കെതിരേ പരാമർശം നടത്തിയ സാഹചര്യത്തിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു സുരക്ഷ ഏർപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.