റബർ വിലസ്‌ഥിരതാ പദ്ധതി: മുടങ്ങിയ അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യണം
Wednesday, September 28, 2016 1:48 PM IST
കോട്ടയം: റബർ വിലസ്‌ഥിരതാ പദ്ധതിയിലേക്ക് ബില്ലുകൾ അപ്ലോഡ് ചെയ്തശേഷം ഒരിക്കൽപ്പോലും പണം ലഭിക്കാതെ വന്നവർ അവർ അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള ബാങ്കുകളെ അടിയന്തിരമായി സമീപിക്കണമെന്നു റബർ ബോർഡ് അറിയിച്ചു.

വർഷങ്ങളായി പണമിടപാട് നടത്താത്ത അക്കൗണ്ടുകൾ ആക്ടീവാക്കിയശേഷം ബാങ്ക് ഐഎഫ്എസ്ഇ കോഡ് ഉൾപ്പെടെ പാസ് ബുക്ക് രേഖകളുമായി റബർ ബോർഡ് റീജണൽ ഓഫീസുകളെ സമീപിക്കണം.

രണ്ടായിരത്തോളം എൻആർഐക്കാരുടെയും ബാങ്ക് ഇടപാടുകൾ ഒരു വർഷത്തിലേറെയായി മുടങ്ങിയിരിക്കുന്നവരുടെയും അക്കൗണ്ടുകളിൽ നൽകിയ പണം മടങ്ങിവന്നിട്ടുണ്ട്. അക്കൗണ്ട് ആക്ടീവ് ചെയ്താലുടൻ മുടങ്ങിയ പണം ഉടൻ വീണ്ടും അയയ്ക്കാൻ നടപടിയെ ടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.