ഡോ. ജോഷി ജോൺ ഗവേഷക പുരസ്കാരം എൻ. അനസിന്
ഡോ. ജോഷി ജോൺ ഗവേഷക പുരസ്കാരം എൻ. അനസിന്
Thursday, September 29, 2016 1:09 PM IST
ചങ്ങനാശേരി: എസ്ബി കോളജ് മലയാളവിഭാഗവും പ്രഫ. ഉലഹ ന്നൻ മാപ്പിള ഗവേഷണകേന്ദ്രവും സംയുക്‌തമായി സംഘടിപ്പിച്ച ഗവേഷകസംഗമത്തിൽ ഹൈദരാബാദ് സർവകലാശാലയിലെ എംഫിൽ വിദ്യാർഥി എൻ. അനസ് ഗവേഷകപുരസ്കാരത്തിന് അർഹനായി. എണ്ണായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ആദിവാസി ഗോത്രമഹാസഭയും ആധുനികതാ വിമർശവും ഭാഷയും– എന്ന പ്രബന്ധമാണ് അനസിനെ അവാർഡിനർഹനാക്കിയത്. വിവിധ സർവകലാശാലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. സുനിൽ പി. ഇളയിടം, ഡോ. അജു നാരായണൻ എന്നിവർ വിധികർത്താക്കളായിരുന്നു.


അവാർഡുദാന സമ്മേളനം പ്രിൻസിപ്പൽ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടിൽ ഉദ്ഘാടനംചെയ്തു. ഡോ. സ്കറിയ സക്കറിയ പുരസ്കാര സമർപ്പണം നടത്തി.

പ്രഫ. ജോയി ജോസഫ്, ഡോ. ജോസഫ് സ്കറിയ, ഡോ.ഇ.എൻ. നാരായണൻ എന്നിവർ പ്രസംഗിച്ചു. എൻ. അനസ് മറുപടി പ്രസംഗം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.