ഉൾനാടൻ ജലപാത: ശാസ്ത്രീയപഠനം ഉടൻ പൂർത്തിയാക്കണമെന്നു ജോസ് കെ. മാണി
ഉൾനാടൻ ജലപാത: ശാസ്ത്രീയപഠനം ഉടൻ പൂർത്തിയാക്കണമെന്നു ജോസ് കെ. മാണി
Thursday, September 29, 2016 1:21 PM IST
കോട്ടയം: മധ്യകേരളത്തിന്റെ ടൂറിസം വികസനത്തിന് നാഴികകല്ലാകുന്ന ദേശീയ ഉൾനാടൻ ജലപാതകളുടെ സമഗ്രവികസനത്തിന് കേന്ദ്രസർക്കാർ നടത്തിവരുന്ന ശാസ്ത്രീയ പഠനം ഉടൻ പൂർത്തിയാക്കണമെന്ന് ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുമായി കോട്ടയം–വൈക്കം, അതിരമ്പുഴ–ആലപ്പുഴ, ചങ്ങനാശേരി –ആലപ്പുഴ തുടങ്ങിയ ജലപാതകളെ ദേശീയ ജലപാതയായി പ്രഖ്യാപിക്കണമെന്നും ഈ പാതകളുടെ സമഗ്രവികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിശദമായ പ്രോജക്്ട് സമർപ്പിക്കുകയും നിരന്തര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.


ഇതിന്റെ അടിസ്‌ഥാനത്തിൽ ശാസ്ത്രീയ പഠനം നടത്താൻ കേന്ദ്രസർക്കാർ ഒരു കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി ഇൻലാൻഡ് വാട്ടർ വെയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ചന്ദ്രമണി റൗട്ടുമായും ഹൈട്രോഗ്രാഫിക് ചീഫുമായും ജോസ് കെ.മാണി എംപി ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.