ഷോർട്ട് ഫിലിം എൻട്രി ക്ഷണിച്ചു
Saturday, October 1, 2016 12:18 PM IST
തൃശൂർ: ജീവജ്വാല അക്കാദമി ഓഫ് ആർട്സിന്റെ കലാസമിതിയായ പുനർജനി സിനിമാ–നാടക പ്രവർത്തകനായിരുന്ന സി.എസ്.മുരളീബാബുവിന്റെ സ്മരണാർഥം നടത്തുന്നഹ്രസ്വചിത്ര മത്സരത്തിലേക്ക് എൻട്രി ക്ഷണിച്ചു. 22ന് വൈകിട്ട് മൂന്നിനു റീജണൽ തിയറ്ററിലാണു ഷോർട്ട് ഫിലിം ഫെസ്റ്റും മത്സരവും. പതിനഞ്ചു മിനിറ്റിൽ കവിയാത്ത ഹ്രസ്വചിത്രങ്ങളാണു സമർപ്പിക്കേണ്ടത്. വിജയികൾക്കു കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും നൽകും. എൻട്രികൾ ഈ മാസം അഞ്ചിനു മുമ്പു ലഭിക്കണം.

വിശദവിവരങ്ങൾക്കും എൻട്രി ഫോമിനും സെക്രട്ടറി, പുനർജനി ജീവജ്വാല കലാസമിതി, വേലൂർ പിഒ, തൃശൂർ 680601 എന്ന വിലാസത്തിലോ 9400488188 എന്ന നമ്പറിലോ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.