ഉൽക്ക വീണെന്നു സംശയം
Tuesday, October 18, 2016 1:17 PM IST
പീരുമേട്: ആകാശത്തു നിന്നു കല്ലിനു സമാനമായ വസ്തു വീണത് ഉൽക്കയെന്നു സംശയം. മുപ്പത്തിയഞ്ചാംമൈൽ ബോയിസ് തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഉൽക്കപോലെ തോന്നിക്കുന്ന വസ്തു ആകാശത്തു നിന്നും പതിച്ചത്. ഓട്ടോറിക്ഷാഡ്രൈവർ പി.വി ജോസഫാണ് വസ്തു പതിക്കുന്നതു കണ്ടത്. ഇയാൾ വിവരം പെരുവന്താനം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. എട്ടു സെന്റിമീറ്റർ വീതിയും അഞ്ച് സെന്റിമീറ്റർ ഉയരവും 1085 ഗ്രാം തൂക്കവുമുള്ള വസ്തുവാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.