185 യാത്രക്കാർ എട്ടര മണിക്കൂർ നെടുമ്പാശേരിയിൽ കുടുങ്ങി
Tuesday, October 18, 2016 1:17 PM IST
നെടുമ്പാശേരി: എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട 185 യാത്രക്കാർ എട്ടര മണിക്കൂർ നെടുമ്പാശേരിയിൽ കുടുങ്ങി. വിമാനം മംഗലാപുരത്ത് എത്തിയപ്പോൾ മൂടൽമഞ്ഞു മൂലം അവിടെ ഇറങ്ങാൻ കഴിയാതിരുന്നതുകൊണ്ട് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

രാവിലെ 8.30നാണ് നെടുമ്പാശേരിയിൽ ഈ വിമാനം വന്നിറങ്ങിയത്. കാലാവസ്‌ഥ അനുകൂലമായപ്പോൾ മംഗലാപുരത്തേക്ക് തിരിച്ചുപോകാനുള്ള അറിയിപ്പു ലഭിച്ചെങ്കിലും നിയമാനുസൃതമുള്ള തങ്ങളുടെ ഡ്യൂട്ടിസമയം കഴിഞ്ഞതിനാൽ വിശ്രമത്തിനു ശേഷമേ തിരിച്ചുവരികയുള്ളൂവെന്ന് ക്രൂ അംഗങ്ങൾ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. മറ്റൊരു വിമാനം ക്രമീകരിച്ചു തങ്ങളെ കൊണ്ടുപോകണമെന്ന യാത്രക്കാരുടെ ആവശ്യം എയർ ഇന്ത്യ ചെവിക്കൊണ്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.