ഹനീഫ വധം: തുടരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്
ഹനീഫ വധം: തുടരന്വേഷണത്തിനു  ഹൈക്കോടതി ഉത്തരവ്
Friday, October 21, 2016 1:52 PM IST
കൊച്ചി: ചാവക്കാട് ഹനീഫ വധ ക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തര വിട്ടു. കൊല്ലപ്പെട്ട ഹനീഫയുടെ അമ്മ ഐഷാബി നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു രാ ത്രിയാണു കോൺഗ്രസ് പ്രവർത്തകനായിരുന്ന എ.സി ഹനീഫയെ വീടിന്റെ കാർ പോർച്ചിലിട്ട് ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്. കോൺഗ്രസിലെ ഗ്രൂപ്പു വഴക്കാണു ഹനീഫയുടെ കൊലപാതകത്തിനു കാരണമെന്നു നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ, കേസന്വേഷിച്ച സംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയ പ്പോൾ പല പ്രതികളെയും ഒഴിവാ ക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ഹനീഫയുടെ അമ്മ ഐഷാ ബി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പോരായ്മകളുണ്ടെന്നും കേസിൽ ശരിയായ അന്വേഷണം നടന്നില്ലെന്നും സിംഗിൾ ബെഞ്ചിന്റെ വിധിന്യായത്തിൽ പറയുന്നു. സംഭവത്തി നു ദൃക്സാക്ഷിയായിരുന്നെങ്കിലും തന്റെ മൊഴിയെടുത്തില്ലെന്നും കുറ്റപത്രത്തിൽനിന്നു പ്രതികളിൽ ചിലരെ ഒഴിവാക്കിയതു രാഷ്ട്രീയ സമ്മർദംമൂലമാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.


ചില പ്രതികളെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതെന്തിനാണെന്നു കേസ് ഡയറിയിൽ വ്യക്‌തമല്ല. അന്വേഷണ ഉദ്യോഗസ്‌ഥൻ നൽകിയ വിശദീകരണത്തിലും ഇതു പറയുന്നില്ല. ഐഷാബിയുടെ മൊഴി രേഖപ്പെടുത്താത്തതിനും അന്വേഷണ ഉദ്യോഗസ്‌ഥനു വിശദീകരണമില്ല. അന്തിമ റിപ്പോർട്ടിൽ എട്ടു പ്രതികളുണ്ടെങ്കിലും ആദ്യത്തെ മൂന്നു പ്രതികൾക്കെതിരേ മാത്രമാണു കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയത്. പ്രതികളെ സംരക്ഷിച്ചെന്ന കുറ്റം മാത്രമാണു മറ്റുള്ളവർക്കെതിരേ ചുമത്തിയത്.

ഹർജിക്കാരി മതിയായ തെളിവുകൾ നൽകിയാൽ കേസ് വീണ്ടും അന്വേഷിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥന്റെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഹീനമായ ഒരു കൊലപാതകക്കേസിൽ ഇത്തരമൊരു സ്റ്റേറ്റ്മെന്റ് ദൗർഭാഗ്യകരമാണ്. ഹർജിക്കാരി ഉന്നയിച്ച സംശയങ്ങളിൽ ഒന്നിനു പോലും അന്വേഷണ ഉദ്യോഗസ്‌ഥന്റെ വിശദീകരണത്തിൽ മറുപടി ഇല്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഹർജിക്കാരിയുടെ പരാതിയിൽ കഴമ്പുണ്ട്. ക്രൈംബ്രാഞ്ചിലെ കഴിവുള്ള ഉന്നത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഉപയോഗിച്ചു തുടരന്വേഷണം നടത്താൻ ഡിജിപി നടപടി സ്വീകരിക്കണം – സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.