സംസ്‌ഥാന കാർഷികമേള ഡിസംബർ എട്ടുമുതൽ പാലായിൽ
Friday, October 21, 2016 2:02 PM IST
പാലാ: പാലാ കാർഷികമേള ഈ വർഷം മുതൽ സർക്കാർ, അർധസർക്കാർ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്‌ഥാന കാർഷികമേളയായി സംഘടിപ്പിക്കും. ഡിസംബർ എട്ടു മുതൽ 12 വരെ പാലാ ടൗൺ ബസ് സ്റ്റാൻഡിനു സമീപം പൊരുന്നോലിൽ പുഴക്കര, കിഴക്കേക്കര മൈതാനത്താണ് കാർഷികമേള നടത്തുന്നത്. കാർഷികവിളകൾ, മൂല്യവർധിത ഉത്പന്നങ്ങൾ, വ്യാവസായിക ഉത്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ പ്രദർശന, വിതരണ സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും.

സ്റ്റാളുകൾ സജ്‌ജീകരിക്കാൻ ആഗ്രഹിക്കുന്നവർ നവംബർ പത്തിനു മുമ്പ് പാലാ ഷോലോമിലുള്ള പിഎസ്ഡബ്ല്യുഎസ് ഓഫീസുമായി ബന്ധപ്പെട്ട് സ്റ്റാളുകൾ ബുക്കു ചെയ്യണം. ഫോൺ: 9447718275, 9387475823, 9846918664.


സംസ്‌ഥാന കാർഷിക മേളയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാപ്രതിഭകൾക്ക് അവസരമൊരുക്കി പ്രതിഭാസംഗമവും സംഘടിപ്പിക്കും. തിരുവാതിര, ഒപ്പന, മാർഗംകളി, ലഘുനാടകം, മിമിക്സ്, നൃത്തനൃത്യങ്ങൾ തുടങ്ങിയവ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാലാ ഷാലോമിലുള്ള പിഎസ്ഡബ്ല്യുഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9447718275, 9961668240.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.