കോട്ടയം സഹോദയ സർഗസംഗമം: കീരിടം ഗിരിദീപത്തിന്, ലൂർദ് റണ്ണറപ്പ്
കോട്ടയം സഹോദയ സർഗസംഗമം: കീരിടം ഗിരിദീപത്തിന്, ലൂർദ് റണ്ണറപ്പ്
Saturday, October 22, 2016 11:55 AM IST
മരങ്ങാട്ടുപിള്ളി: കോട്ടയം സഹോദയ സർഗസംഗമത്തിൽ വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ കിരീടം നിലനിർത്തി. ആദ്യരണ്ട് ദിനങ്ങളിൽ ഒന്നാംസ്‌ഥാനത്തേക്ക് കുതിപ്പ് നടത്തിയ ഗിരിദീപം സമാപനത്തിലെത്തുമ്പോൾ തങ്ങളുടെ കൈവശമുള്ള കിരീടം കൈവിടില്ലെന്ന് പ്രഖ്യാപിച്ച പോരാട്ടമാണ് നടത്തിയത്. 822 പോയിന്റോടെയാണ് ഗിരിദീപത്തിന്റെ മുന്നേറ്റം. രണ്ട് ദിനങ്ങളിലും ഒന്നാംസ്‌ഥാനത്ത് നിന്നിരുന്ന കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ 756 പോയിന്റു മായി രണ്ടാം സ്‌ഥാനത്തെത്തി. 749 പോയിന്റുള്ള കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളാണ് മൂന്നാംസ്‌ഥാനത്ത്.

കാറ്റഗറികൾ തിരിച്ചുള്ള മുന്നേറ്റത്തിൽ മൂന്നും നാലും കാറ്റഗറികളിൽ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളാണ് ചാംപ്യന്മാർ. ഒന്നാം കാറ്റഗറിയിൽ കോട്ടയം താഴത്തങ്ങാടി ചിന്മയ വിദ്യാലയവും, കാറ്റഗറി രണ്ടിൽ കളത്തിപ്പടി മരിയൻ സീനിയർ സെക്കണ്ടറി സ്കൂളും ജേതാക്കളായി.


വ്യക്‌തിഗത ചാമ്പ്യൻപട്ടം കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ പൂജ അജിത് (കാറ്റഗറി ഒന്ന്), ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ ശ്രേയ റോബിൻ (കാറ്റഗറി രണ്ട്) കീഴൂർ സെന്റ്. ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അർജുൻ സജീവ് (കാറ്റഗറി മൂന്ന്), കളത്തിപ്പടി മരിയൻ സീനിയർ ഹയർസെക്കന്ററി സ്കൂളിലെ ആൻലി അന്ന കുര്യൻ എന്നിവർ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.