ഷീലാ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് ബിംസ് അവാർഡ് സമ്മാനിച്ചു
ഷീലാ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് ബിംസ് അവാർഡ് സമ്മാനിച്ചു
Thursday, October 27, 2016 12:14 PM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണോമസ് കോളജിലെ എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച സംരംഭകയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കു സമ്മാനിച്ചു. കോളജിലെ മാർ കാവുകാട്ട് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ജോസ് കെ. മാണി അവാർഡ്ദാനം നിർവഹിച്ചു. യുവസംരംഭകർക്കായി ഏർപ്പെടുത്തിയ അവാർഡ് ചില്ലേഴ്സ് പേയ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വി.എം. ജിബിൻ ഏറ്റുവാങ്ങി. ബിസിനസ് രംഗത്ത് പുതിയ ആശയങ്ങൾക്കു പ്രചോദനം നൽകുക എന്ന ലക്ഷ്യവുമായി ദേശീയ തലത്തിൽ നടത്തിവരുന്ന ബിസിനസ് പ്ലാൻ മത്സരത്തിൽ ഒറാക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ സർവീസ് ലിമിറ്റഡിലെ അരുൺ സിബി ഒന്നാം സ്‌ഥാനവും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അലൻ ജോബ് ജോസ് രണ്ടാം സ്‌ഥാനവും ഹിന്ദുസ്‌ഥാൻ യൂണിവേഴ്സിറ്റിയിലെ പ്രതീപ് ബാലസുബ്രഹ്മണ്യം മൂന്നാം സ്‌ഥാനവും നേടി.


പ്രിൻസിപ്പൽ റ്റോമി പടിഞ്ഞാറേവീട്ടിൽ അധ്യക്ഷതവഹിച്ചു. വകുപ്പ് മേധാവി ഡോ.കെ. സിബി ജോസഫ്, ഫാക്കൽറ്റി കോർഡിനേറ്റർ ബിൻസായി സെബാസ്റ്റ്യൻ, മോറിസ് ജാസൻ പീറ്റേർസ്, വിദ്യാർത്ഥി കോഓർഡിനേറ്റർ എവിലിൻ അന്ന മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.