സീസമ്മ ജോയ്ക്ക് പുരസ്കാരം
Friday, October 28, 2016 1:34 PM IST
തിരുവനന്തപുരം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടങ്ങിയ ‘പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം’ പദ്ധതിയുടെ 150–ാം വാർഷികം പ്രമാണിച്ച് കെ.ആർ. നാരായണൻ സ്മാരക ഫോറം 2015ൽ നടത്തിയ കവിതാ മത്സരത്തിൽ സീസമ്മ ജോ ആലക്കാപ്പിള്ളി രചിച്ച ചാവറാമൃതം കവിത ഒന്നാം സമ്മാനത്തിനർഹമായി. തിരുവനന്തപുരം ലൂർദ് പള്ളിയുടെ മെഡിക്കൽ കോളജ് പ്രാർഥനാ കൂട്ടായ്മ സംഭാവന ചെയ്ത പുരസ്കാരം ഫോറം ജനറൽ സെക്രട്ടറി ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം സീസമ്മയ്ക്ക് സമ്മാനിച്ചു. ആലീസ്കുട്ടി നീണ്ടൂർ ഹൗസിനാണ് രണ്ടാം സ്‌ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.