ദേശീയ കാത്തലിക് സൈക്കോളജി സംഘടനയ്ക്ക് പുതിയ ഭാരവാഹികൾ
Friday, October 28, 2016 1:45 PM IST
കോട്ടയം: ദേശീയ കാത്തലിക് സൈക്കോളജിസ്റ്റ് സംഘടനയുടെ ഗോവയിൽ നടന്ന 17–ാം ദേശീയ സമ്മേളനത്തിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തൃശൂർ ഡോൺബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സി.എം. ജോസഫ് ചെറുകുന്നേൽ എസ്ഡിബിയും സെക്രട്ടറിയായി പാലാ ജ്യോതിർഭവൻ സിഎംഐ കൗൺസലിംഗ് സെന്റർ ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സിഎംഐയും ട്രഷററായി സിസ്റ്റർ സെവരിനും (മംഗലാപുരം) തെരഞ്ഞെടുക്കപ്പെട്ടു.

2001 ൽ ഔദ്യോഗികമായി ആരംഭിച്ച സംഘടനയിൽ സൈക്കോളജി ബിരുദധാരികളായ മുന്നൂറിൽപ്പരം അംഗങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നുണ്ട്.


വ്യക്‌തികളുടെയും സമൂഹത്തിലെയും പ്രശ്നപരിഹാരത്തിന് ആധികാരികമായ സഹായവും സഹകരണവും നൽകുക, കുടുംബജീവിതത്തിലെയും സഭയിലെയും സാമൂഹിക വിഷയങ്ങൾക്ക് മനഃശാസ്ത്രപരമായ സമീപനങ്ങൾ കൈക്കൊള്ളുക എന്നിവയാണു സംഘടനയുടെ ലക്ഷ്യങ്ങളെന്ന് ദേശീയ സെക്രട്ടറി ഫാ. തോമസ് മതിലകത്ത് സിഎംഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.