തിരുവനന്തപുരത്തെ കൊലക്കേസ് പ്രതി കണ്ണൂരിൽ കീഴടങ്ങി
Friday, October 28, 2016 1:48 PM IST
കണ്ണൂർ: തിരുവനന്തപുരത്തെ കൊലക്കേസ് പ്രതി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുവനന്തപുരം കടക്കാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതിയായ വർക്കല വെട്ടൂരിലെ ദാറുൽ ഇസ്ലാം ഹൗസിൽ നസിമുദീനാണ് (36) കീഴടങ്ങിയത്. കുടുംബവഴക്കിനെത്തുടർന്ന് ബന്ധുവായ ഷാഹിനയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യാസഹോദരി ജാസിയയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തതിനാണ് ഇയാളെ പ്രതി ചേർത്തു പോലീസ് കേസെടുത്തത്. കഴിഞ്ഞ 25ന് വൈകുന്നേരത്തോടെയാണു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം മുങ്ങിയ ഇയാൾ പലേടത്തും ജോലി ചെയ്തു. കഴിഞ്ഞ ദിവസമാണു കണ്ണൂരിലെത്തിയത്. ഇതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.