സംസ്‌ഥാന സ്പെഷൽ സ്കൂൾ കലോത്സവം നവംബർ 12 മുതൽ 14 വരെ ആലപ്പുഴയിൽ
Friday, October 28, 2016 2:25 PM IST
ആലപ്പുഴ: സംസ്‌ഥാന സ്പെഷൽ സ്കൂൾ കലോത്സവം 12 മുതൽ 14 വരെ നഗരത്തിലെ വിവിധ സ്കൂളുകളിൽ ഏഴു വേദികളിലായി നടക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളയിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500–ൽ പരം വിദ്യാർഥികൾ 80 ഇനങ്ങളിലായി മാറ്റുരയ്ക്കും. ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളാണു പ്രധാനവേദി. ജവഹർ ബാലഭവൻ, എച്ച്എസ്എൽപിഎസ്, സിഎംഎസ് എൽപിഎസ്, ഡിഇഒ ഓഫീസ് അങ്കണം, ആലപ്പുഴ ടിഡിഎച്ച്എസ് എന്നിവിടങ്ങളാണ് മറ്റുവേദികൾ. ധനമന്ത്രി തോമസ് ഐസക് കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ചെയർമാനുമായുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കലോത്സവ നടത്തിപ്പിന് 13 സബ് കമ്മറ്റികളും രൂപീകരിച്ചു.

കലോത്സവ അവലോകന യോഗത്തിൽ നഗരസഭ കൗൺസിലർ ജോൺ ബ്രിട്ടോ, ഡിഡിഇ വി. അശോകൻ, ഡിപിഐ പിആർഒ ആർ. ബാബു, വിനോയ് സുകുമാരൻ, സംഘടനാപ്രതിനിധികളായ വി. രാധാകൃഷ്ണൻനായർ, അനസ് എം. അഷ്റഫ്, ബിനു കെ. കുഞ്ഞപ്പൻ, ഡി. സുധീഷ്, സുഹൈൽ അസീസ്, ജോയി ആന്റണി, ഐ. ഹുസൈൻ, വിനോദ്കുമാർ, സ്നേഹ, ആർ. സാം, പി.പി.എ. ബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.


ലോഗോ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്‌ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. നവംബർ ഒന്നിനു വൈകുന്നേരം അഞ്ചിനു മുമ്പു കിട്ടത്തക്ക വിധത്തിൽ അനസ് എം. അഷ്റഫ്, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, എസ്എൻഡിപി എൽപി സ്കൂൾ, പൂന്തല പിഒ, വെൺമണി, ചെങ്ങന്നൂർ, ആലപ്പുഴ–689509 എന്ന വിലാസത്തിലോ മിമ്വു്ൃ521 *ഴാമശഹ.രീാ എന്ന മെയിൽ അഡ്രസിലോ അയയ്ക്കണം. ഫോൺ: 9947565227.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.