ആർ.കെ. ആനന്ദ് ദക്ഷിണ ഭാരത് ഏരിയ മേധാവിയായി ചുമതലയേറ്റു
ആർ.കെ. ആനന്ദ് ദക്ഷിണ ഭാരത്  ഏരിയ മേധാവിയായി ചുമതലയേറ്റു
Thursday, December 1, 2016 3:22 PM IST
തിരുവനന്തപുരം : കരസേനയുടെ ദക്ഷിണ ഭാരത് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗായി ലഫ്റ്റനന്റ് ജനറൽ ആർ.കെ. ആനന്ദ് ചെന്നൈയിൽ ചുമതലയേറ്റു. കേരള, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്‌ഥാനങ്ങൾ ഉൾപ്പെടുന്നതാണു ദക്ഷിണ ഭാരത് ഏരിയ. ലഫ്. ജനറൽ ജഗ്ബീർ സിംഗിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.

കരസേനയിൽ 1981–ൽ കമ്മീഷൻ ചെയ്ത ലഫ്.ജനറൽ ആനന്ദ് ഡൽഹി ഐഐടിയിൽ നിന്ന് എംടെക്, മദ്രാസ് സർവകലാശാലയിൽ നിന്ന് എംഫിൽ, ഓസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎംഎസ് എന്നിവ പാസായിട്ടുണ്ട്. ആർക്കിടെക്ടും പ്ലാനറുമായ അനുപമയാണു ഭാര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.