റേഷൻ സമ്പ്രദായം അട്ടിമറിച്ചെന്ന് ജോയി മാളിയേക്കൽ
Thursday, December 1, 2016 3:33 PM IST
മൂവാറ്റുപുഴ: സംസ്‌ഥാന സർക്കാർ തന്നെ പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ചിരിക്കുകയാണെന്നു ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ. ഇതാദ്യമായി റേഷൻ വിതരണം പാടേ നിലച്ചു. നവംബറിൽ വിതരണം ചെയ്യേണ്ട അരിയും ഗോതമ്പും ഒരു റേഷൻ കടയിൽ പോലും എത്തിയിട്ടില്ല. ഫുഡ്കോർപറേഷൻനിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ എടുക്കാൻ പോലും സർക്കാർ തയാറായില്ല.


മുൻഗണനാപട്ടികയിൽ ചേർക്കാനായി അപേക്ഷിച്ച 16 ലക്ഷം പേരുടെ കാര്യത്തിൽ തീരുമാനവുമായിട്ടില്ല. പൊതുവിപണിയിൽ അരിവില കുതിച്ചു കയറുകയാണ്. പണഞെരുക്കം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൊടും പട്ടിണിയിലേക്കു സർക്കാർ തള്ളിവിടുകയാണെന്ന് ജോയി മാളിയേക്കൽ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.