ഹുബ്ബുറസൂൽ കോൺഫറൻസ് നാളെ കൊച്ചിയിൽ
Thursday, December 1, 2016 3:33 PM IST
കൊച്ചി: കേരളാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള 12–ാമത് ഹുബ്ബുറസൂൽ കോൺഫറൻസ് നാളെ കൊച്ചിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് കലൂർ അന്താരാഷ്ര്‌ട സ്റ്റേഡിയത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പതാക ഉയർത്തും. തുടർന്നു നടക്കുന്ന ശർറഫൽ അനാം മൗലീദിന് സയ്യിദ് അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസലിയാർ തുടങ്ങിയവർ നേതൃത്വം നൽകും. വൈകുന്നേരം 6.30നാണ് ഹുബ്ബുറസൂൽ കോൺഫറൻസ് പ്രഭാഷണ സദസ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തും.


എറണാകുളം ജില്ലാ സംയുക്‌ത ഖാളിയായി എ.പി അബൂബക്കർ മുസലിയാരെ കേരളാ മുസ്ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി കോൺഫറൻസിൽ പ്രഖ്യാപിക്കും. പത്രസമ്മേളനത്തിൽ ഹുബ്ബുറസൂൽ വർക്കിംഗ് ചെയർമാൻ സയ്യിദ് ഹാഷിം തങ്ങൾ, മുസ്ലിം ജമാഅത്ത് സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എച്ച്. അലി ദാരിമി, സംസ്‌ഥാന വൈസ്പ്രസിഡന്റ് എ. അഹമ്മദ്കുട്ടി ഹാജി, ജില്ലാ സെക്രട്ടറി ഉമർഹാജി മണക്കാടൻ, എ.എം കരീം ഹാജി കൈതപ്പാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.