മഞ്ചേശ്വരത്ത് 20 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
Thursday, December 1, 2016 3:58 PM IST
കാസർഗോഡ്: മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട. നിരോധിച്ച 500 രൂപ യുടെ 20 ലക്ഷം രൂപയടങ്ങുന്ന കുഴൽപ്പണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് ചൗക്കി സ്വ ദേശി അബ്ദുൾ ഗഫൂറി(42)നേയാണ് കുഴൽപ്പണവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 12ന് മംഗളൂരുവിൽനിന്നു കാസർഗോട്ടേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ബസിൽ ഗഫൂറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ ഹരിദാസ്, ഇൻസ്പെക്ടർ ടോണി എസ്.ഐസക്, എഎസ് ഐ ഗ്രേഡ് ചന്തുക്കുട്ടിനായർ, പ്രിവന്റീവ് ഓഫീസർ വി.വി. സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓ ഫീസർമാരായ പ്രദീപ്, ഹമീദ് എ ന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


ഗഫൂറിനെ എക്സൈ സ് അധികൃതർ ചോദ്യംചെയ്തുവരികയാണ്. പണവും മദ്യവും കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയതെന്ന് സിഐ ഹരിദാസ് പറഞ്ഞു.

നേരത്തെ എട്ടുലക്ഷം രൂപയുടെ 2000 പുത്തൻ നോട്ടുകളുമായി നാലംഗസംഘത്തെ കാസർഗോട്ടുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.