കെസിസി ദക്ഷിണമേഖലാ നേതൃസമ്മേളനം തിരുവനന്തപുരത്ത്
Saturday, December 3, 2016 2:01 PM IST
പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ദക്ഷിണമേഖലാ നേതൃസമ്മേളനം ആറിന് രാവിലെ 9.30 മുതൽ തിരുവനന്തപുരം കവടിയാറിലെ സാൽവേഷൻ ആർമി സെ ന്റർ ചർച്ചിൽ നടക്കും. കെസിസി പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോ ലീത്ത അധ്യക്ഷത വഹിക്കും.

ജോസഫ് മാർ ബർണബാസ് എ പ്പിസ്കോപ്പ, സിഎസ്ഐ മാഹായിടവക ബിഷപ് ധർമരാജ് റസലം, സാൽവേഷൻ ആർമി ടെറിട്ടോറിയ ൽ കമാൻഡർ കേണൽ നിഹിൽ ഹെറ്റി റാച്ച് എന്നിവർ മാർഗനിർദേശ പ്രഭാഷണങ്ങൾ നടത്തും. ജനറൽ സെക്രട്ടറി റവ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തും. കെസി സിയിൽ പുതുതായി ചേർന്ന അംഗ സഭകളുടെ നേതാക്കളായ ബിഷപ് സാമുവേൽ മാത്യുവും ആർച്ച്ബിഷപ് ഡോ. സാം യേശുദാസ്, ബിഷപ് മോസസ് സ്വാമിദാസ്, ബിഷപ് ജോർജ് ഈപ്പൻ എന്നിവ രെ ആദരിക്കും.


സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് കെയുടി സെമിനാരിയി ൽ ചേർന്ന സമ്മേളനത്തിൽ റവ. ജോർജ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പ–പ്രസിഡന്റ്, റവ. ഫ്രാങ്ക്ളിൻ ദാസ്–ജനറൽ കൺവീനർ, എബനേസർ ഐസ്–കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. നേതൃസമ്മേളനത്തിന്റെ ഒരുക്കങ്ങ ൾ പൂർത്തിയായതായി സംസ്‌ഥാന ചീഫ് കോർഡിനേറ്റർ റോയി നെല്ലിക്കാല അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.