ഉത്തരം മുട്ടുമ്പോൾ ധനമന്ത്രി കൊഞ്ഞനം കുത്തുന്നുവെന്ന് ചെന്നിത്തല
ഉത്തരം മുട്ടുമ്പോൾ ധനമന്ത്രി  കൊഞ്ഞനം കുത്തുന്നുവെന്ന് ചെന്നിത്തല
Sunday, December 4, 2016 6:12 PM IST
കൊല്ലം: ശമ്പള, പെൻഷൻ വിതരണത്തിന് 1000 കോടി രൂപ നൽകാമെന്ന് റിസർവ് ബാങ്ക് ഉറപ്പുനൽകിയെന്നു ധനമന്ത്രി തോമസ് ഐസക് പറയുന്നത് സത്യമാണെങ്കിൽ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയുടെ മിനിറ്റ്സ് പുറത്ത് വിടണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല.

ഉത്തരം മുട്ടുമ്പോൾ ധനമന്ത്രി കൊഞ്ഞനം കുത്തുകയാണ്. ഉത്തരവാദിത്വം നിറവേറ്റാതെ വാചക.കേരളം ഒഴിച്ചുള്ള സംസ്‌ഥാനങ്ങൾ ആവശ്യമുള്ള പണം സംബന്ധിച്ച് കഴിഞ്ഞ 20ന് റിസർവ് ബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, കേരളം നവംബർ 30ന് മുന്നിനാണ് യോഗം കൂടിയത്. 24ന് കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചെന്ന് പറയുന്ന തോമസ് ഐസക് എന്തുകൊണ്ട് ഡൽഹി കേരളാഹൗസിലെ സർക്കാരിന്റെ പ്രതിനിധിയെക്കൊണ്ടു തുടർനീക്കം നടത്തിയില്ലെന്നും ചെന്നിത്തല ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.