മൂലമറ്റം പവർ ഹൗസിൽ തകരാറിലായിരുന്ന ജനറേറ്റർ ഓടിത്തുടങ്ങി
Monday, December 5, 2016 3:54 PM IST
മൂലമറ്റം: മൂലമറ്റം പവർ ഹൗസിൽ തകരാറിലായിരുന്ന മൂന്നാമത്തെ ജനറേറ്ററിന്റെ പ്രവർത്തനം തുടങ്ങി. അറ്റുകുറ്റപ്പണി പൂർത്തിയാക്കി ഞായറാഴ്ച രാത്രിയോടെയാണ് പ്രവർത്തനക്ഷമമായത്. മൂന്നാമത്തെ ജനറേറ്ററിന്റെ സ്പെരിക്കൽ വാൽവിനു ലീക്ക് വന്നതാണു ജനറേറ്ററുകൾ നിർത്തിവയ്ക്കാൻ കാരണം. കഴിഞ്ഞ 26നാണ് ഒന്ന്, രണ്ട്, മൂന്ന് ജനറേറ്ററുകൾ നിർത്തിവച്ചത്. ഇതിൽ ഒന്ന്, രണ്ട് ജനറേറ്ററുകളുടെ പ്രവർത്തനം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. മൂന്നാം ജനറേറ്ററിന്റെ പ്രവർത്തനം ഇന്നു മുതൽ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രാത്രിയും പകലും പണി നടത്തി മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിൽ പണി തീർക്കാനായത്. ജനറേറ്ററുകൾ നിർത്തിവച്ചതു മൂലം വൈദ്യുതി തടസം ഉണ്ടായിട്ടില്ലെന്നും തടസം ഉണ്ടാവാതിരിക്കാൻ പരമാവധി പരിശ്രമിച്ചതായും ചീഫ് എൻജിനിയർ ബ്രിജ്ലാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.