കമാൻഡോ പി.വി. മനേഷിനു പുരസ്കാരം
കമാൻഡോ പി.വി. മനേഷിനു  പുരസ്കാരം
Thursday, December 8, 2016 3:39 PM IST
കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ പി.എസ്. ജോൺ സ്മാരക എൻഡോവ്മെന്റ് അവാർഡിനു കണ്ണൂർ അഴീക്കോട് സ്വദേശിയായ കമാൻഡോ പി.വി. മനേഷ് അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം 16നു രാവിലെ 11.30ന് എറണാകുളം ടിഡിഎം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം സമ്മാനിക്കും.

കാർഗിൽ യുദ്ധത്തിൽ ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ അമൻ, ഓപ്പറേഷൻ ഹിഫസ്റ്റ് എന്നീ സൈനിക നീക്കങ്ങങ്ങളുടെ ഭാഗമായിട്ടുള്ള മനേഷ്, മുംബൈ തീവ്രവാദ ആക്രമണ വേളയിൽ ഓപ്പറേഷൻ ബൽക്ക് ടൊർണാഡോയുടെ ഭാഗമായി ചെയ്ത സേവനങ്ങൾ പരിഗണിച്ചാണു പുരസ്കാരം നൽകുന്നത്. ശൗര്യ ചക്ര ബഹുമതി നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.