കോടാലി ശ്രീധരന്റെ മകൻ: ഹേബിയസ് കോർപസ് തളളി
Thursday, December 8, 2016 3:45 PM IST
കോതമംഗലം: കുഴൽപ്പണ തട്ടിപ്പുകാരൻ കോടാലി ശ്രീധരന്റെ മകൻ അരുൺകുമാറിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് വത്സല ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി കോടതി തള്ളി. അരുൺകുമാറിനെ കഴിഞ്ഞ ഒക്ടോബർ 31നാണ് കാറിലെത്തിയ എട്ടംഗസംഘം തട്ടിക്കൊണ്ടുപോയത്. അരുൺകുമാർ പിതാവിന്റെ സംരക്ഷണയിൽ സുരക്ഷിതനാണെന്നു പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണു ഹർജി തളളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.