ഡിസിഎൽ
ഡിസിഎൽ
Thursday, December 8, 2016 3:57 PM IST
കൊച്ചേട്ടന്റെ കത്ത് / അയയാത്ത അയകൾ

സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,

നമ്മുടെ വീടിനുള്ളിലും മുറ്റത്തുമെല്ലാം നമ്മൾ കയർ വലിച്ച് അയ കെട്ടാറുണ്ടല്ലോ. സാധാരണ അയകളിൽ നമ്മൾ വസ്ത്രം ഉണങ്ങാനിടുകയാണ് പതിവ്. വീടിനുള്ളിലാണെങ്കിൽ ഉണങ്ങിയ വസ്ത്രങ്ങൾ തൂക്കിയിടുന്നതും ചെറിയ അയകളിലാണ്. എല്ലാ അയകൾക്കും ഒരു പൊതു സ്വഭാവമുണ്ട്. അയയെല്ലാം മുറുക്കി കെട്ടിയിട്ടുള്ളതായിരിക്കും. അയ അയയരുത് എന്നത് അയ കെട്ടുന്നവരുടെ ആവശ്യമാണ്. കാരണം അയ അയഞ്ഞാൽ അത് ഉപയോഗശൂന്യമാകും. അതിനാൽ, അയയുടെ അയഞ്ഞ കയറുകൾ നമ്മൾ വീണ്ടും വീണ്ടും മുറുക്കിക്കെട്ടാറുണ്ട്.

തുണിയിടാനുള്ള അയകൾ മാത്രമല്ല, നാം ഒന്നു കണ്ണോടിച്ചാൽ ജീവിതത്തിലെല്ലാ മേഖലയിലും ഈ അയകൾ നമുക്കു കാണാം. മുറുക്കം നഷ്ടപ്പെട്ടാൽ ഉപയോഗം നഷ്ടപ്പെടുന്ന വസ്തുക്കൾ നമ്മുടെ പരിചയ പരിധിയിൽ ഏറെയുണ്ട്. ചങ്ങലയയഞ് സൈക്കിൾ ചവിട്ടിയാൽ ചക്രം കറങ്ങില്ല. പൊടിമില്ലിലെ വലിയ റിബൺ അയഞ്ഞാൽ മില്ലിലെ ചക്രങ്ങൾ കറങ്ങില്ല.

വീണ, വയലിൻ, സിത്താർ, ഗിറ്റാർ തുടങ്ങിയ വിശ്വപ്രസിദ്ധമായ തന്ത്രീവാദ്യങ്ങളുടെ കഥ വായിക്കുക. ഈ വാദ്യവാദനത്തിനു മുമ്പ് ഓരോ തന്ത്രികളും വാദകൻ മുറുക്കണം. ശരിയായി മുറുകിയ തന്ത്രികൾ മാത്രമേ കൃത്യമായ ശ്രുതിയുണർത്തൂ. ആവശ്യത്തിനു മുറുകിയ തന്ത്രികളിൽ വിരൽതൊട്ടാൽ പിന്നെ സപ്തസ്വരധാരയുടെ വരവായി! തബല, ചെണ്ട, മദ്ദളം തുടങ്ങിയ സംഗീതോപകരണങ്ങളുടെ താളപ്പെരുക്കങ്ങൾ അതിന്റെ ചുറ്റുവള്ളികളിൽ കെട്ടിമുറുക്കുന്നതിനനുസരിച്ചാണ് സുന്ദരമാകുന്നത്.

എല്ലാ മനുഷ്യരും ഓരോവിധത്തിൽകെട്ടപ്പെട്ടവരാണ്. ബന്ധിതരാണെന്നല്ല, സ്വയം ഏറ്റെടുക്കുന്ന കടമകളോടും ഉത്തരവാദിത്വങ്ങളോടും തങ്ങളുടെ ജീവിതത്തെ മുറുക്കി കെട്ടിയിടുകയാണ് നമ്മൾ. ചിലർ ചില ആദർശങ്ങളോടും വിശ്വാസങ്ങളോടും മൂല്യങ്ങളോടും സ്വന്തം വ്യക്‌തിത്വത്തെ കെട്ടിയിടാറുണ്ട്. നമ്മുടെ കുടുംബ സമൂഹ അന്തരീക്ഷത്തിൽ നമ്മളെ മുറുക്കിക്കെട്ടുന്ന ചില മൂല്യങ്ങളുടെ കെട്ടുപാടുകൾ എല്ലാവർക്കുമുണ്ട്.

അയാൾ കയറൂരി നടക്കുന്നു എന്ന ചൊല്ലിന് സമൂഹം കെട്ടിയ സാമാന്യമൂല്യങ്ങളുടെ ധാരണാവഴിയിൽനിന്ന് അയാൾ പുറത്തു കടന്നു എന്നോ, സന്മാർഗ പാത വെടിഞ്ഞെന്നോ അർത്ഥമുണ്ട്.

നമ്മുടെ ശരീര ഭാഷ നമ്മൾ അയഞ്ഞ അയയാണോ എന്നു വ്യക്‌തമാക്കുന്നുണ്ട്. ചിലരുടെ ചലനങ്ങൾ അയഞ്ഞ ചരടിലെ തുണിപോലെയാണ്. ഒരുന്മേഷവുമുണ്ടാവില്ല. ചിലർക്ക് ഉത്സാഹം അയഞ്ഞുപോകും. ഉത്സാഹം അയഞ്ഞാൽ ഉയർന്ന വിജയം ഊർന്നുപോകും. എല്ലാ ഉത്സാഹവും ഉറച്ച ലക്ഷ്യബോധത്തിന്റെ പ്രകാശനമാണ്.

കൂട്ടുകാരേ, അയഞ്ഞ അയയിൽ തുണി ഉണങ്ങില്ല. അയഞ്ഞ തന്ത്രിയിൽ സ്വരമുണരില്ല. അയഞ്ഞ ഉത്സാഹം മടിയുടെ ഉടലും തോൽവിയുടെ കടലുമാണ്. നമുക്ക് ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് മനസിനെ വലിച്ചു മുറുക്കി കെട്ടാം. ആത്മീയ, മാനവിക മൂല്യങ്ങളിൽ അയവുവേണ്ട. അയഞ്ഞ മൂല്യങ്ങളുടെ ഉടമകൾ അപമാനവീകരണത്തിന്റെ വിതരണക്കാരാകും. നമുക്കു നമ്മുടെ ബന്ധങ്ങൾ മുറുക്കിക്കെട്ടണം. കുടുംബ ബന്ധങ്ങളും ഗുരുശിഷ്യ ബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും അയഞ്ഞുപോകാതെ ശ്രദ്ധിക്കണം. കെട്ടയഞ്ഞ ബന്ധങ്ങൾ കെട്ടുപോയ വെട്ടങ്ങളാണ്. അയയാത്ത ആദർശങ്ങളുടെ അയകളിൽ നമ്മുടെ ജീവിതം പ്രദർശിപ്പിക്കാൻ നമുക്കു കഴിയട്ടെ.

ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ


കൊല്ലം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നാളെ കായംകുളം സെന്റ് മേരീസ് എൽപി സ്കൂളിൽ

കായംകുളം: ദീപിക ബാലസഖ്യം കായംകുളം മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ രാവിലെ 9.30 മുതൽ കായംകുളം സെന്റ് മേരീസ് എൽപി സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’ യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും. ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.

പ്രവിശ്യാ കോ–ഓർഡിനേറ്റർ സിജു ജോർജ്, മേഖലാ ഓർഗനൈസർമാരായ ഡി. ബാബു, കെ. രാജേഷ്കുമാർ, ജി. ബാബു, ഹരിദാസൻനായർ, ഗീത രാജൻ, ടൈറ്റസ് ലൂക്കോസ്, സാജൻ കെ. ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകും.

മണിമല മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ കാർഡിനൽ പടിയറ പബ്ലിക് സ്കൂളിൽ

മണിമല: ദീപിക ബാലസഖ്യം മണിമല മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ രാവിലെ 9.30 മുതൽ മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിൽ നടക്കും.
പ്രംസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലാണു മത്സരം.

പസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’ യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും. ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക. മത്സരങ്ങൾക്കു മേഖലാ ഓർഗനൈസർ ജോസ് മണിമല നേതൃത്വം നൽകും.

കലയന്താനി മേഖലാ ചോക്ലേറ്റ് ക്വിസ്: കല്ലാനിക്കൽ, വെട്ടിമറ്റം സ്കൂളുകൾ ജേതാക്കൾ

കലയന്താനി: ഡിസിഎൽ കലയന്താനി മേഖലാ ചോക്ലേറ്റ് ക്വിസിൽ എൽ., യു.പി. വിഭാഗങ്ങളിൽ കല്ലാനിക്കൽ സെന്റ് ജോർജ് യു.പി. സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ വെട്ടിമറ്റം വിമല പബ്ലിക് സ്കൂളും ഓവറോൾ നേടി. ഇളംദേശം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ മേഖലാ കൗൺസിലർ സോബിൻ സിബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മെംബർ പി.ജി. മോഹനൻ മത്സരം ഉദ്ഘാടനം ചെയ്തു. മേഖലാ ഓർഗനൈസർ ജയ്സൺ ജോസഫ്,. ശാഖാ ഡയറക്ടർ എ.ജി. മേരിക്കുഞ്ഞ്, മേഖലാ കൗൺസിലർ അൽഫിന ഷെരീഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് മേഖലാ ഓർഗനൈസർ ജയ്സൺ ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.