സഹകരണമേഖല: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു മന്ത്രി ഐസക്
സഹകരണമേഖല: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു മന്ത്രി ഐസക്
Thursday, December 8, 2016 4:09 PM IST
പത്തനംതിട്ട: സഹകരണമേഖലയിലെ പ്രശ്നത്തിൽ സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു മന്ത്രി ടി.എം. തോമസ് ഐസക്. പത്തനംതിട്ടയിൽ ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്നു പ്രതീക്ഷയില്ല. സഹകരണ ബാങ്ക് വിഷയം പരിഹരിക്കുമെന്നു പലതവണ കേന്ദ്രമന്ത്രി ഉറപ്പ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു പറഞ്ഞ ഐസക് ഇനി പ്രധാനമന്ത്രി സമയം അനുവദിച്ചാലും കൂടിക്കാഴ്ചയ്ക്കില്ലെന്നും വ്യക്‌തമാക്കി.


കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ തൊഴിലാളികളുടെ സഹകരണത്തോടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.