കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
Saturday, December 10, 2016 3:05 PM IST
ആലപ്പുഴ: കൂട്ടുകാർക്കൊപ്പം പുന്നമടക്കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറവാർഡിൽ വാലയിൽവീട്ടിൽ സാംസന്റെ മകൻ ഷാരോണിനെയാണ് (17)കാണാതായത്. ഇന്നലെ വൈകുന്നേരം ആറോടെ പുന്നമട സായികേന്ദ്രത്തിനു പടിഞ്ഞാറുഭാഗത്തായിരുന്നു സംഭവം. ആലപ്പുഴ ലിയോതേർട്ടീന്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

ഷാരോണും നാലു സുഹൃത്തുക്കളും ഇന്നലെ വൈകുന്നേരം ആറോടെ പുന്നമടയിൽ കുളിക്കാനെത്തി. ആദ്യം മൂന്നുപേർ കുളിച്ചുകയറി. പിന്നീട് ഷാരോണും മറ്റൊരു സുഹൃത്തും ഒഴുക്കിൽപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.