ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജീവചരിത്രം പ്രകാശനം 17ന്
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജീവചരിത്രം പ്രകാശനം 17ന്
Saturday, December 10, 2016 3:05 PM IST
കൊച്ചി: നവതിയിലേക്കടുക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പിന്നിട്ട വഴികളിലെ അനുഭവങ്ങൾ കോർത്തിണക്കിയുള്ള ജീവചരിത്ര ഗ്രന്ഥം 17നു പുറത്തിറങ്ങും. കോതമംഗലം എംഎ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ “ശ്രേഷ്ഠം ഈ ജീവിതം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്യും.

പത്രപ്രവർത്തകൻ പി.ടി. ജോണിയാണു ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രേഷ്ഠ ബാവയുടെ നവതി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും കോതമംഗലം മാർ അത്തനേഷ്യസ് കോളജ് അസോസിയേഷനും സംയുക്‌തമായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.