മുഖ്യമന്ത്രിയെ തടഞ്ഞതിൽ വ്യാപക പ്രതിഷേധം
Saturday, December 10, 2016 3:26 PM IST
തിരുവനന്തപുരം: ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ മധ്യപ്രദേശ് സർക്കാർ പരാജയപ്പെട്ടെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു മുഖ്യമന്ത്രിക്കു പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത നാടായി രാജ്യം മാറി. സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്‌ഥാനം ഒട്ടാകെ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നു കോടിയേരി അറിയിച്ചു.

മധ്യപ്രദേശ് സർക്കാരിന്റെയും സംഘപരിവാറിന്റെയും നടപടിയിൽ ശക്‌തമായി പ്രതിഷേധിക്കാൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.