കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയമനത്തിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്
Wednesday, January 11, 2017 2:54 PM IST
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിലേക്ക് മുന്‍ എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം.പ്രകാശന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ എന്നിവരെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ സിന്‍ഡിക്കേറ്റിലേക്ക് നിയമിച്ചതെന്നും മതിയായ യോഗ്യതയില്ലാത്ത ഇവരെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നിയമനം നടത്തിയതെന്നും ആരോപിച്ച് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ആര്‍.എസ.് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.


എം.പ്രകാശന്‍ മാസ്റ്റര്‍, പി. സന്തോഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ സര്‍ക്കാരിനെയും സര്‍വകലാശാലയെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.