മ​ദ്യ​പിച്ച് യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടി​ടി​ആ​ർ അറസ്റ്റിൽ
Monday, January 16, 2017 12:14 PM IST
കൊ​​​ച്ചി: യു​​വ​​തി​​യാ​​യ യാ​​​ത്ര​​​ക്കാ​​​രി​​​യോ​​​ട് മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യ ടി​​​ടി​​​ആ​​​റി​​​നെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​​നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ലെ ടി​​​ടി​​​ആ​​​ർ കൊ​​​ല്ലം ച​​​ന്ദ​​​ന​​​ത്തോ​​​പ്പ് സ്വ​​​ദേ​​​ശി നൗ​​​ഷാ​​​ദി​​​നെ​​​യാ​​​ണ് (52) എ​​​റ​​​ണാ​​​കു​​​ളം റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി കോ​​​ഴി​​​ക്കോ​​​ടു​​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ഐ​​​പി​​​സി 119 -ാം വ​​​കു​​​പ്പു പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പി​​​ന്നീ​​​ട് ഇ​​​യാ​​​ളെ സ്റ്റേ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ:കോ​​​ഴി​​​ക്കോ​​​ടു​​​നി​​​ന്ന് ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി​​​യ യു​​​വ​​​തി​​​ക്ക് ടി​​​ക്ക​​​റ്റ് ക​​​ണ്‍​ഫേം ആ​​​യി​​​രു​​​ന്നി​​​ല്ല. ടി​​​ക്ക​​​റ്റ് വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും യാ​​​ത്ര ആ​​​രം​​​ഭി​​​ച്ചു. ഷൊ​​​ർ​​​ണൂ​​​രി​​​നും തൃ​​​ശൂ​​​രി​​​നും ഇ​​​ട​​​യി​​​ൽ വ​​​ച്ച് ടി​​​ടി​​​ആ​​​ർ എ​​​ത്തി. ടി​​​ക്ക​​​റ്റ് ക​​​ണ്‍​ഫേം ആ​​​കാ​​​ത്ത​​​തി​​​നാ​​​ൽ സ്വ​​​ന്തം സീ​​​റ്റ് ന​​​ൽ​​​കാ​​​മെ​​​ന്ന​​​റി​​​യി​​​ക്കു​​​ക​​​യും സീ​​​റ്റ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് യു​​​വ​​​തി​​​യു​​​ടെ അ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യും അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ടി​​​ടി​​​ആ​​​റി​​​ന്‍റെ പെ​​രു​​മാ​​റ്റം പ​​രി​​ധി​​വി​​ട്ട​​തോ​​ടെ യാ​​​ത്ര​​​ക്കാ​​​രി ട്രെ​​​യി​​​നി​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ അ​​​ടു​​​ത്തെ​​​ത്തി പ​​​രാ​​​തി​​​പ്പെ​​​ട്ടു.


ട്രെ​​​യി​​​ൻ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ടി​​​ടി​​​ആ​​​റി​​​നെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച ഇ​​​യാ​​​ളെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​. ഇ​​യാ​​ൾ മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്നെ​​​ന്നാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​നാ ഫ​​ലം. തൃ​​​ശൂ​​​രി​​​ൽ വ​​​ച്ചു ന​​​ട​​​ന്ന സം​​​ഭ​​​വ​​​മാ​​​യ​​​തി​​​നാ​​​ൽ കേ​​​സ് തൃ​​​ശൂ​​​രി​​​ലേ​​​ക്ക് കൈ​​​മാ​​​റു​​​മെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.