ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു
Monday, January 16, 2017 1:00 PM IST
കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം 2016 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ന​ട​ത്തി​യ ഡി​സി​എ​ൽ നാ​ഷ​ണ​ൽ ഐ​ക്യു സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന​ലെ ഡി​സി​എ​ൽ കേ​ന്ദ്ര ഓ​ഫീ​സി​ൽ ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഡി​സി​എ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​നു​മാ​യ മോ​ൺ. ഡോ. ​മാ​ണി പു​തി​യി​ട​മാ​ണു റാ​ങ്ക് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ മൂ​വാ​യി​ര​ത്തോ​ളം ശാ​ഖ​ക​ളി​ൽ ഡി​സി​എ​ൽ അം​ഗ​ങ്ങ​ളു​ടെ ബൗ​ദ്ധി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം നേ​ടി.

എ​ൽ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ റാ​ങ്ക് നേ​ടി​യ​വ​ർ​ക്കു യ​ഥാ​ക്ര​മം 5000, 4000, 3000, 2000, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. ഫെ​ബ്രു​വ​രി 18ന് ​തൃ​ശൂ​ർ ദേ​വ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ലാ​ണു സം​സ്ഥാ​ന അ​വാ​ർ​ഡ് ദാ​ന സ​മ്മേ​ള​നം. 653 സ്കൂ​ളു​ക​ൾ മി​ക​വി​ന്‍റെ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങും.

ഇ​ന്ന​ലെ ന​ട​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, നാ​ഷ​ണ​ൽ കോ-​ഓ​ർഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.റാ​ങ്ക് ജേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും ദീപി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.