അക്രമസമരം അന്യസംസ്ഥാന ലോബിയെ സഹായിക്കാൻ: യൂത്ത് ഫ്രണ്ട് - എം
Friday, January 20, 2017 3:20 PM IST
കോ​ട്ട​യം: ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി സ​​മ​​ര​​ങ്ങ​​ൾ അ​​ന്യ​​സം​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സ ലോ​​ബി​​യെ സ​​ഹാ​​യി​​ക്കാ​ൻ സി​​പി​​എം വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​ക​​ളെ​​ക്കൊ​​ണ്ട് ന​ട​ത്തി​ക്കു​ന്ന​താ​ണെ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ മ​​റ​​വി​​ൽ കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ കൊ​​ല​​പൊ​​ത​​ക സം​​സ്കാ​​രം കെ​​ട്ടി​​പ്പ​​ടു​​ക്കാ​നാ​​ണ് എ​​സ്എ​​ഫ്ഐ ശ്ര​​മി​​ക്കു​​ന്ന​​ത്.


കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തു സീ​​റ്റു​​ക​​ൾ ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​ലെ ഏ​​തെ​​ങ്കി​​ലും ഒ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ​​ഠ​​ന​​ത്തി​​നു ചേ​​ർ​​ന്നാ​​ൽ മ​​റ്റ് ഏ​​തു യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ലേ​​തി​​നേ​​ക്കാ​​ളും ഒ​​രു വ​​ർ​​ഷ​​മെ​​ങ്കി​​ലും താ​​മ​​സി​​ച്ചേ റി​​സ​​ൾ​​ട്ട് വ​​രൂ. അ​​ക്ര​​മ സ​​മ​​രം കൂ​​ടി​​യാ​​കു​​മ്പോ​​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ മ​റ്റു നാ​ടു​ക​ളി​ലേ​ക്കു പോ​കും. അ​​ന്യ സം​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സ ലോ​​ബി​​യെ സ​​ഹാ​​യി​ക്കാ​നാ​ണ് അ​ക്ര​മ​സ​മ​ര​മെ​ന്നും ​സി​റി​യ​ക് ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.