ചാസ് സുവർണ ജൂബിലി കാർഷികമേള 26 മുതൽ ചങ്ങനാശേരിയിൽ
ചാസ് സുവർണ ജൂബിലി കാർഷികമേള 26 മുതൽ ചങ്ങനാശേരിയിൽ
Friday, January 20, 2017 3:20 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ​​ക്ഷേ​​മ വി​​ഭാ​​ഗ​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി കാ​ർ​ഷി​ക​മേ​ള ന​ട​ത്തും. ആ​​കാ​​ശ​​വാ​​ണി തി​​രു​​വ​​ന​​ന്ത​​പു​​രം, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ, റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 26 മു​​ത​​ൽ 30 വ​​രെ ച​​ങ്ങ​​നാ​​ശേ​​രി പാ​​റേ​​ൽ പ​​ള്ളി മൈ​​താ​​നി​​യി​​ലാ​ണ് കാ​​ർ​​ഷി​​ക​​മേ​​ള (ഫാം ​​ഫെ​​സ​​റ്റ് 2017).

26ന് ​​രാ​​വി​​ലെ ഒ​ൻ​പ​​തി​​നു ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന റാ​​ലി ബൈ​​പാ​​സ് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ചു ഫാം ​​ഫെ​​സ്റ്റ് ന​​ഗ​​റി​​ലേ​​ക്കു ന​​ട​​ക്കും. റോ​​ട്ട​​റി നി​​യു​​ക്ത ഗ​​വ​​ർ​​ണ​​ർ ഇ.​​കെ. ലൂ​​ക്ക് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. ചാ​​സ് പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ പ​​ത​​കാ ഉ​​യ​​ർ​​ത്തും. തു​​ട​​ർ​​ന്നു കാ​​ർ​​ഷി​​ക പ്ര​​ദ​​ർ​​ശ​​ന പ​​വ​​ലി​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ക്കും. 11.30ന് ​​സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ചാ​​രി​​റ്റി വേ​​ൾ​​ഡ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, ബി​​നീ​​ഷ് സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​കാ​​ർ​​ഷി​​ക​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജെ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. മു​​ല്ല​​ക്ക​​ര ര​​ത്നാ​​ക​​ര​​ൻ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, ഹ​​രി​​കു​​മാ​​ർ കോ​​യി​​ക്ക​​ൽ, കെ.​​എ​​ച്ച്.​​എം. ഇ​​സ്മാ​​യി​​ൽ, ഗി​​രീ​​ഷ് കോ​​നാ​​ട്ട്, സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി ഏ​​ത്ത​​ക്കാ​​ട്ട്, കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ൻ, ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാം​​പു​​റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ർ​​ന്ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും, ക​​ലാ​​സ​​ന്ധ്യ​​യും ന​​ട​​ക്കും. ക​​വ​​യി​​ത്രി ഡോ. ​​മ്യൂ​​സ് മേ​​രി ജോ​​ർ​​ജ്, ജ്യൂ​​വ​​ൽ മേ​​രി എ​​ന്നി​​വ​​ർ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി പ​​ങ്കെ​​ടു​​ക്കും.

27നു ​​രാ​​വി​​ലെ 10.30ന് ​​ആ​​രോ​​ഗ്യ​​സെ​​മി​​നാ​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ. ​​തോ​​മ​​സ് മം​​ഗ​​ലം അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. സ​​ജി തോ​​മ​​സ്, സ​​ന്തോ​​ഷ് അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ച​​ങ്ങ​​നാ​​ശേ​​രി, തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സു​​വ​​ർ​​ണ കാ​​ഹ​​ളം റാ​​ലി അ​​ര​​മ​​ന​​പ്പ​​ടി​​യി​​ൽ​​നി​​ന്നു ഫാം ​​ഫെ​​സ്റ്റ് ന​​ഗ​​റി​​ലേ​​ക്കു ന​​ട​​ക്കും. ഡി​​വൈ​​എ​​സ്പി വി. ​​അ​​ജി​​ത്ത് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സു​​വ​​ർ​​ണ സം​​ഗ​​മം മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം, ബാ​​ബു വ​​ള്ള​​പ്പു​​ര, സൈ​​ബി അ​​ക്ക​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. മി​​ക​​ച്ച സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്കും തു​​ട​​ർ​​ന്ന് ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും.

28നു ​​രാ​​വി​​ലെ 10.30ന് ​​സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ഡോ. ​​കെ.​​സി. ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ക്കും. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ൻ ഡോ.​​പി.​​ആ​​ർ. സോ​​നാ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും, സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, സി​​ബി പാ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ബെ​​ർ​​ക്കു​​മാ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് ഡി​​സ്ട്രി​​ക്ട് ഇ​​ൻ​​ഡ​​സ്ട്രീ​​സ് സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ’വ​​രു​​മാ​​ന​​ത്തി​​ന്‍റെ വേ​​റി​​ട്ട​​കാ​​ഴ്ച​​ക​​ൾ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ. ​​സ്റ്റീ​​ഫ​​ൻ മാ​​ത്യൂ​​സ് സെ​​മി​​നാ​​ർ ന​​യി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​കാ​​ർ​​ഷി​​ക പ്ര​​ശ്നോ​​ത്ത​​രി ഉ​​ദ്ഘാ​​ട​​നം വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. മാ​​ണി പു​​തി​​യി​​ടം നി​​ർ​​വ​​ഹി​​ക്കും. ക്വി​​സ് മ​​ത്സ​​രം ഡോ. ​​ടി. ശി​​വ​​കു​​മാ​​ർ ന​​യി​​ക്കും. ഫാ. ​​ടോ​​മി പ​​ടി​​ഞ്ഞാ​​റേ​​വീ​​ട്ടി​​ൽ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വാ​​വാ സു​​രേ​​ഷ് ഷോ​​യും ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ന​​ഴ്സിം​​ഗ് കോ​​ള​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ലാ​​സ​​ന്ധ്യ​​യും ന​​ട​​ക്കും. കൃ​​ഷ്ണ പ്ര​​സാ​​ദ് വി​​ശി​​ഷ്ടാ​​തി​​ഥി​​തി​​യാ​​യി​​രി​​ക്കും.

29ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​സെ​​മി​​നാ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഡോ. ​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ. നി​​ർ​​വ​​ഹി​​ക്കും. കു​​ട്ട​​നാ​​ട് വി​​ക​​സ​​ന സ​​മി​​തി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് പീ​​ലി​​യാ​​നി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ’ജ​​ല​​വും മ​​ണ്ണും ജീ​​വ​​ന്‍റെ നി​​ല​​നി​​ൽ​​പ്പി​​ന്’ എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ഡോ. ​​ജെ.​​ജി. റേ ​​വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്ന് വ​​ഞ്ചി​​പ്പാ​​ട്ട് മ​​ത്സ​​ര​​വും ക​​ലാ​​സ​​ന്ധ്യ​​യും ന​​ട​​ക്കും. ആ​​കാ​​ശ​​വാ​​ണി, വ​​യ​​ലും വീ​​ടും അ​​വ​​താ​​ര​​ക​​ൻ മു​​ര​​ളീ​​ധ​​ര​​ൻ ത​​ഴ​​ക്ക​​ര സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​യി ഡോ. ​​വി​​ശ്വ​​നാ​​ഥ​​ൻ നാ​​യ​​ർ പ​​ങ്കെ​​ടു​​ക്കും.
സ​​മാ​​പ​​ന​​ദി​​ന​​മാ​​യ 30ന് ​​രാ​​വി​​ലെ ഒ​​ൻ​പ​​തി​​ന് ഗാ​​ന്ധി സ്മൃ​​തി ഭ​​ജ​​ൻ. 10.30ന് ​​ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. സു​​മാ ഷൈ​​ൻ, മാ​​ഗി മ​​രീ​​നാ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ജൈ​​വ​​കൃ​​ഷി​​യു​​ടെ അ​​ന​​ന്ത​​സാ​​ധ്യ​​ത​​ക​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഡോ. ​​ഹ​​രി​​ദാ​​സ് സെ​​മി​​നാ​​ർ ന​​യി​​ക്കും.
12.30ന് ​​ആ​​ശാ​​കി​​ര​​ണം വോ​​ള​​ണ്ടി​​യേ​​ഴ്സ് സം​​ഗ​​മ​​വും ബാ​​ഡ്ജ് വി​​ത​​ര​​ണ​​വും കെ​എ​​സ്എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ലും ചി​​കി​​ത്സാ​​സ​​ഹാ​​യ വി​​ത​​ര​​ണം മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ എ​​ൽ​​സ​​മ്മ ജോ​​ബും നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് നാ​​ട​​ൻ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​നു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന​ സ​​മ്മേ​​ള​​നം ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ചാ​​സ് പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ആ​​കാ​​ശ​​വാ​​ണി സ്റ്റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ആ​​ർ.​​സി ഗോ​​പാ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​ന്ന​​മ്മ ജോ​​സ​​ഫ്, പോ​​ളി തോ​​മ​​സ്, ഫാ. ​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, ഫാ.​​ജേ​​ക്ക​​ബ് കു​​ഴി​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. സ​​ർ​​ക്കാ​​ർ സ​​ർ​​ക്കാ​​രി​​ത​​ര ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ നൂ​​റി​​ൽ​​പ്പ​​രം സ്റ്റാ​​ളു​​ക​​ൾ, കാ​​ർ​​ഷി​​ക വി​​ള​​പ്ര​​ദ​​ർ​​ശ​​നം, ശി​​ല്പ ശാ​​ല​​ക​​ൾ, മ​​ത്സ​​ര​​ങ്ങ​​ൾ, നാ​​ട​​ൻ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ൾ എ​​ന്നി​​വ​​യും ഫാം ​​ഫെ​​സ്റ്റ് ന​​ഗ​​റി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാം​​പു​​റം. ഫാ. ​ജേ​​ക്ക​​ബ് കു​​ഴി​​പ്പ​​ള്ളി​​ൽ, സൈ​​ബി അ​​ക്ക​​ര, ബാ​​ബു വ​​ള്ള​​പ്പു​​ര, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ, ടോ​​മി ക​​ണ​​യം​​പ്ലാ​​ക്ക​​ൽ, ജോ​​സ് പു​​തു​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.