പ​മ്പു​ക​ൾ 23നു തു​റ​ക്കു​മെ​ന്നു കെ​എ​സ്പി​ടി​എ
പ​മ്പു​ക​ൾ 23നു തു​റ​ക്കു​മെ​ന്നു കെ​എ​സ്പി​ടി​എ
Friday, January 20, 2017 3:49 PM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻവേ​​​ണ്ടി ചി​​​ല പ്രാ​​​ദേ​​​ശി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ 23 ന് ​​ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പെ​​​ട്രോ​​​ൾ പ​​​മ്പ് അ​​​ട​​​യ്ക്ക​​​ൽ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എ​​​സ്പി​​​ടി​​​എ) പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള 1200 ഓ​​​ളം പ​​​മ്പു​​​ക​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. സ്വ​​​കാ​​​ര്യ എ​​​ണ്ണക്ക​​​മ്പ​​​നി​​​ക​​​ളു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​തി​​​യ പ​​​മ്പു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്തു​​​ള്ള സ​​​മ​​​ര​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്ക​​​ലാ​​​ണ്. ചി​​​ല ബാ​​​ങ്കു​​​ക​​​ൾ പ​​​ന്പു​​​ക​​​ളി​​​ലെ കാ​​​ർ​​​ഡി​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽനി​​​ന്ന് കൂ​​​ടു​​​ത​​​ൽ തു​​​ക ക​​​മ്മീ​​​ഷ​​​ൻ ഈ​​​ടാ​​​ക്കു​​​ക​​​യും തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ കാ​​​ല​​​താ​​​മ​​​സം എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ അ​​​ത്ത​​​രം ബാ​​​ങ്കു​​​ക​​​ളു​​​ടെ സ്വൈ​​​പ്പിം​​​ഗ് മെ​​​ഷീ​​​ൻ ഉ​​​പ​​​യോ​​​ഗം നി​​​ർ​​​ത്തി​​​വ​​​യ്ക്കാൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കെ​​​എ​​​സ്പി​​​ടി​​​എ സെ​​​ക്ര​​​ട്ട​​​റി എം.​​​എം.​​​ബ​​​ഷീ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.