11 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 21ന് ഉപതെരഞ്ഞെടുപ്പ്
Monday, January 23, 2017 2:47 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​തി​​നൊ​​ന്ന് ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ വാ​​ർ​​ഡു​​ക​​ളി​​ൽ ഫെ​​ബ്രു​​വ​​രി 21ന് ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​ർ വി. ​​ഭാ​​സ്ക​​ര​​ൻ അ​​റി​​യി​​ച്ചു.

ആ​​റു ജി​​ല്ല​​ക​​ളി​​ലെ ഒ​​ന്പ​​ത് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡു​​ക​​ളി​​ലും തൃ​​ശൂ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ വാ​​ർ​​ഡി​​ലും പ​​ന​​മ​​രം ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡി​​ലു​​മാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മാ​​തൃ​​കാ​​പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം 23ന് ​​നി​​ല​​വി​​ൽ വ​​ന്നു. നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക 27 മു​​ത​​ൽ സ്വീ​​ക​​രി​​ക്കും. പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി മൂ​​ന്ന്. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന നാ​​ലി​​നും സ്ഥാ​​നാ​​ർ​​ഥി​​ത്വം പി​​ൻ​​വ​​ലി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി ആ​​റു​​മാ​​ണ്. വോ​​ട്ടെ​​ടു​​പ്പ് ഫെ​​ബ്രു​​വ​​രി 21ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് ആ​​രം​​ഭി​​ച്ച് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് അ​​വ​​സാ​​നി​​ക്കും. 22ന് ​​രാ​​വി​​ലെ‌ വോ​​ട്ടെ​​ണ്ണ​​ും.


ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ജി​​ല്ല, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​നം, വാ​​ർ​​ഡ് എ​​ന്ന ക്ര​​മ​​ത്തി​​ൽ. തി​​രു​​വ​​ന​​ന്ത​​പു​​രം-​​പ​​ന​​വൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-06 മി​​ന്നി​​ലം, കൊ​​ല്ലം- ആ​​ര്യ​​ങ്കാ​​വ് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-10 നെ​​ടു​​ന്പാ​​റ, കോ​​ട്ട​​യം- മൂ​​ന്നി​​ല​​വ് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-08 മൂ​​ന്നി​​ല​​വ്, വി​​ജ​​യ​​പു​​രം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-04 പെ​​രി​​ങ്ങ​​ള്ളൂ​​ർ, എ​​റ​​ണാ​​കു​​ളം-​​പാ​​ന്പാ​​ക്കു​​ട ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-01 നെ​​യ്ത്തു​​ശാ​​ല​​പ്പ​​ടി, തൃ​​ശൂ​​ർ- തൃ​​ശൂ​​ർ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ-23 മി​​ഷ​​ൻ ക്വാ​​ർ​​ട്ടേ​​ഴ്സ്, വാ​​ടാ​​ന​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-15 വാ​​ടാ​​ന​​പ്പ​​ള്ളി വെ​​സ്റ്റ്, അ​​ള​​ഗ​​പ്പ​​ന​​ഗ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-14 തെ​​ക്കേ​​ക്ക​​ര, പു​​ത്ത​​ൻ​​ചി​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-09 പി​​ണ്ടാ​​ണി, മ​​ല​​പ്പു​​റം- അ​​രീ​​ക്കോ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്-05 താ​​ഴ​​ത്ത​​ങ്ങാ​​ടി, വ​​യ​​നാ​​ട്-​​പ​​ന​​മ​​രം ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്ത്-02 പാ​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.