സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്കാം
Tuesday, January 24, 2017 3:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 014-15, 2013-14, 2012-13 എ​​​ന്നീ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​താ​​​യി ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് 2016-17 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സെ​​​ൻ​​​ട്ര​​​ൽ സെ​​​ക്ട​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്ക​​​ലി​​​ന് മാ​​​ർ​​​ച്ച് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ 2015-16 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​നു​​​മു​​​ക​​​ളി​​​ലോ മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ കോ​​​ളേ​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​യ www.collegiateedu.kerala.gov.in- ലും www.dcescholarship.kerala.gov.inþ​​​ലും ല​​​ഭ്യ​​​മാ​​​ണ്.


അ​​​പേ​​​ക്ഷ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ ഒ​​​പ്പ്, സീ​​​ൽ ഇ​​​വ​​​യോ​​​ടു കൂ​​​ടി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് സ്പെ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ, കോ​​​ളേ​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, വി​​​കാ​​​സ്ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695 033 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം 2014-15, 2015-16 എ​​​ന്നീ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.colle giateedu.kerala.gov.in, www.dcescholars hip.kerala.gov.in. ഫോ​​​ണ്‍ : 9446096580, 9446780308.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.