ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ക​വ​രാ​നു​ള്ള ശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം: ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, February 17, 2017 4:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ത​​​ദ്ദേ​​​ശ സ്വയംഭര ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും എ​​​ടു​​​ത്തു​​​മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്കം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നു മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് .

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​നി​​​ല​​​പാ​​​ട് സ​​​മൂ​​​ഹ​​​ത്തിന് ഏ​​​റെ ദോ​​​ഷം ചെ​​​യ്യും. ആ​​​രു​​​ടെ എ​​​ങ്കി​​​ലും പ്രേ​​​ര​​​ണ​​​യാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​രാ​​​ജ് -ന​​​ഗ​​​ര​​​പാ​​​ലി​​​കാ നി​​​യ​​​മം മാ​​​റ്റാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​ത്. പി​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ മ​​​ദ്യ​​​ലോ​​​ബി​​​ക്ക് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ഗാ​​​ന്ധി​​​യ​​​ൻ സ​​​മ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പാ​​​ത​​​യോ​​​ര മ​​​ദ്യ​​​ശാ​​​ല നി​​​യ​​​ന്ത്ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കു​​​ക, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഈ ​​​മാ​​​സം 21 ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റം മാ​​​ർ​​​ത്തോ​​​മാ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം.​​​ സൂ​​​സ​​​പാ​​​ക്യം, ക​​​വ​​​യ​​​ത്രി ബി. ​​​സു​​​ഗ​​​ത​​​കു​​​മാ​​​രി, ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, പാ​​​ള​​​യം ഇ​​​മാം സു​​​ഹൈ​​​ബ് മൗ​​​ല​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ധ​​​ർ​​​ണ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​ള​​​യം ഇ​​​മാം സു​​​ഹൈ​​​ബ് മൗ​​​ല​​​വി, ജോ​​​ൺ​​​സ​​​ൺ ഇ​​​ട​​​യാ​​​റ​​​ൻ​​​മു​​​ള, വി.​​​എ​​​സ്. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്, ഫാ.​​​ ടി.​​​ജെ. ആ​​​ന്‍റ​​​ണി, എ​​​ഫ്.​​​എം. ലാ​​​സ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.