കൈ​കൊ​ണ്ട് ഉ​ട​ച്ച​ത് 124 തേ​ങ്ങ; അ​ബീ​ഷ് ഗിന്നസിൽ
കൈ​കൊ​ണ്ട് ഉ​ട​ച്ച​ത് 124 തേ​ങ്ങ;  അ​ബീ​ഷ് ഗിന്നസിൽ
Saturday, February 18, 2017 2:02 PM IST
തൃ​​​ശൂ​​​ർ: കേ​​​രം​​​തി​​​ങ്ങും കേ​​​ര​​​ള​​​നാ​​​ട്ടി​​​ൽ​​​നി​​​ന്ന് ഒ​​​രു മി​​​നി​​​റ്റി​​​ൽ 124 തേ​​​ങ്ങ​​​ക​​​ളു​​​ട​​​ച്ച് ഗി​​​ന്ന​​​സ് ബു​​ക്ക് ഓ​​ഫ് റി​​​ക്കാ​​​ർ​​​ഡ്സി​​​ൽ ഇ​​​ടം​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ട്ട​​​യം പൂ​​​ഞ്ഞാ​​​ർ സ്വ​​​ദേ​​​ശി അ​​​ബീ​​​ഷ് പി. ​​​ഡൊ​​​മി​​​നി​​​ക്ക്. ജ​​​ർ​​​മ​​​ൻ​​​കാ​​​ര​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് കു​​​റു​​​മാ​​​നി​​​ ഒ​​​രു മി​​​നി​​​റ്റി​​​ൽ 118 തേ​​​ങ്ങ​​​യു​​​ട​​​ച്ചു​​​ നേടിയ റി​​​ക്കാ​​​ർ​​ഡാ​​ണ് അ​​​ബീ​​​ഷ് ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ​​ത്. വെ​​​റും കൈ​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​തി​​​വേ​​​ഗ തേ​​​ങ്ങ​​​യു​​​ട​​​യ്ക്ക​​​ൽ.

ശോ​​​ഭാ സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​ക​​​ട​​​നം ത​​​ത്സ​​​മ​​​യം വി​​​ല​​​യി​​​രു​​​ത്താ​​​ൻ ഗി​​​ന്ന​​​സ് ബു​​ക്ക് പ്ര​​​തി​​​നി​​​ധി​​​യും യു​​​ആ​​​ർ​​​എ​​​ഫ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ് ഏ​​​ഷ്യ​​​ൻ ജൂ​​​റി​​​യു​​​മാ​​​യ ഡോ. ​​​ഗി​​​ന്ന​​​സ് സു​​​നി​​​ൽ ജോ​​​സ​​​ഫ് എ​​​ത്തി​​​യി​​​രു​​​ന്നു.

പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം ഗി​​​ന്ന​​​സ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് അ​​​യ​​​യ്ക്കും. അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു ക​​ഴി​​യു​​മ്പോ​​ൾ അ​​​ബീ​​​ഷി​​​ന്‍റെ പേ​​​രി​​​നു മു​​​ന്നി​​​ൽ ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഗി​​​ന്ന​​​സ് എ​​​ന്നു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നാ​​​കും.

ഹെ​​​ൽ​​​മ​​​റ്റ്, ഹോ​​​ക്കി​​​സ്റ്റി​​​ക് എ​​​ന്നി​​​വ കൈ​​​കൊ​​​ണ്ട് പൊ​​​ട്ടി​​​ക്കു​​​ക, പ​​​ത്തു ട​​​ണ്‍ ഭാ​​​ര​​​മു​​​ള്ള ബ​​​സ് ക​​​ടി​​​ച്ചു​​​വ​​​ലി​​​ക്കു​​​ക, ക​​​റ​​​ങ്ങു​​​ന്ന ടേ​​​ബി​​​ൾ​​​ഫാ​​​ൻ നാ​​​ക്കു​​​കൊ​​​ണ്ട് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​വയും അ​​​ബീ​​​ഷി​​ന്‍റെ ശ്ര​​ദ്ധേ​​യ​​മാ​​യ അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണ്. യു​​​ആ​​​ർ​​​എ​​​ഫ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്, ലിം​​​ക ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ്, റി​​​ക്കാ​​​ർ​​​ഡ് സെ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലും അ​​​ബീ​​​ഷ് നേ​​​ര​​​ത്തെ ഇ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഈ​​​രാ​​​റ്റു​​​പേ​​​ട്ട ഡി​​​പ്പോ​​​യി​​​ൽ എം ​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്.


ശോ​​​ഭാ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദ​​​ക്ഷ് ഇ​​​വ​​​ന്‍റ്സാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ പ്ര​​​ക​​​ട​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ശോ​​​ഭ ലി​​​മി​​​റ്റ​​​ഡ് ഏ​​​രി​​​യ ഹെ​​​ഡ് നി​​​ഷാ​​​ന്ത്, ഏ​​​രി​​​യ മാ​​​നേ​​​ജ​​​ർ വി​​​ശാ​​​ഖ്, ശോ​​​ഭ മാ​​​ൾ മാ​​​നേ​​​ജ​​​ർ വി​​​ൻ​​​സെ​​​ന്‍റ് ആ​​​ന്‍റ​​​ണി, ഗി​​​ന്ന​​​സ് സ​​​ത്താ​​​ർ ആ​​​ദൂ​​​ർ, ഗി​​​ന്ന​​​സ് സെ​​​യ്ത​​​ല​​​വി, ഗി​​​ന്ന​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, ധി​​​ഷ​​​ൻ ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.