ഭ​ർ​ത്താ​വ് ഭാര്യയെ വെട്ടിക്കൊന്നു
ഭ​ർ​ത്താ​വ് ഭാര്യയെ വെട്ടിക്കൊന്നു
Tuesday, February 21, 2017 3:07 PM IST
കു​​​ന്നം​​​കു​​​ളം: ആ​​​നാ​​​യ്ക്ക​​​ലി​​​ൽ ഒ​​​മ്പ​​​താം​​​ക്ലാ​​​സു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ളു​​​ടെ മു​​​ന്നി​​​ലി​​​ട്ടു ഭ​​​ർ​​​ത്താ​​​വ് ഭാ​​​ര്യ​​​യെ വെ​​​ട്ടി​​​ക്കൊ​​​ന്നു. ആ​​​നാ​​​യ്ക്ക​​​ൽ പ​​​ന​​​ങ്ങാ​​​ട്ട് വീ​​​ട്ടി​​​ൽ പ്ര​​​തീ​​​ഷി​​​ന്‍റെ ഭാ​​​ര്യ ജി​​​ഷ(33)​​​യാ​​ണു വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വ് പ്ര​​​തീ​​​ഷ് (48) പി​​​ന്നീ​​​ടു കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ കൊ​​​ല​​​പാ​​​ത​​​കം. പ്ര​​​തീ​​​ഷ്, ജി​​​ഷ, ഏ​​​ക​​​മ​​​ക​​​ൾ നേ​​​ഹ, പ്ര​​​തീ​​​ഷി​​​ന്‍റെ അ​​​മ്മ എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വീ​​​ടി​​​നു​​​ള്ളി​​​ലെ ഹാ​​​ളി​​​ലാ​​​ണു പ്ര​​​തീ​​​ഷും ജി​​​ഷ​​​യും നേ​​​ഹ​​​യും കി​​​ട​​​ക്കാ​​​റു​​​ള്ള​​​ത്. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​യാ​​​യ അ​​​മ്മ മ​​​റ്റൊ​​​രു മു​​​റി​​​യി​​​ലാ​​​ണു കി​​​ട​​​ന്നിരു​​​ന്ന​​​ത്.

പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ ബ​​​ഹ​​​ളം കേ​​​ട്ടു​​​ണ​​​ർ​​​ന്ന നേ​​​ഹ ക​​​ണ്ട​​​ത് അ​​​ച്ഛ​​​ൻ അ​​​മ്മ​​​യെ വെ​​​ട്ടു​​​ന്ന​​​താ​​​ണ്. സം​​​ഭ​​​വം നേ​​​രി​​​ൽ​​​ക​​​ണ്ട നേ​​​ഹ ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഭാ​​​ര്യ​​​യെ വെ​​​ട്ടി​​​യ ഉ​​​ട​​​നെ പ്ര​​​തീ​​​ഷ് വീ​​​ട്ടി​​​ൽ​​​നി​​​ന്നു​​​പോ​​​യി. ബ​​​ഹ​​​ളം കേ​​​ട്ട് ആ​​​ളു​​​ക​​​ൾ കൂ​​​ടു​​മ്പോ​​​ഴേ​​​ക്കും ജി​​​ഷ മ​​​രി​​​ച്ചു. ജി​​​ഷ​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള 19 വെ​​​ട്ടു​​​ക​​​ളു​​​ണ്ട്. മൃ​​​ത​​​ദേ​​​ഹം അ​​​പ്പോ​​​ൾ​​​ത​​​ന്നെ കു​​​ന്നം​​​കു​​​ളം റോ​​​യ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.


ഗ​​​ൾ​​​ഫി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തീ​​​ഷ് ഒ​​​ന്ന​​​ര​​​മാ​​​സം മു​​​മ്പാ​​​ണു നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. കു​​​ടും​​​ബ​​​വ​​​ഴ​​​ക്കും ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പറയുന്നു. പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം തൃ​​​ത്താ​​​ല​​​യി​​​ലെ ജി​​​ഷ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.