പീ​ഡനം: സി​പി​എം നേതാവ് റി​മാ​ൻ​ഡി​ൽ
Tuesday, February 21, 2017 3:15 PM IST
കൊ​​​ച്ചി: മൂ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി സി​​​പി​​​എം മു​​​ൻ ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി വ​​​ല്ലാ​​​ർ​​​പാ​​​ടം പ​​​ന​​​ന്പു​​​കാ​​​ട് പു​​​ന്ന​​​ക്കാ​​​ട്ടി​​​ൽ ഷ​​​ഗി (43)നെ ​​​എ​​​റ​​​ണാ​​​കു​​​ളം സ​​​ബ്ജ​​​യി​​​ലേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ സി​​​ഐ അ​​​ന​​​ന്ത​​​ലാ​​​ലി​​​നു മു​​​ന്പി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി വൈ​​​കി​​​യാ​​​യി​​​രു​​​ന്നു കീ​​​ഴ​​​ട​​​ങ്ങ​​​ൽ. രാ​​​ത്രി ത​​​ന്നെ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച് വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക്കാ​​​യി ഷ​​​ഗി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​യാ​​​ൾ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ സ്കൂ​​​ളി​​​ലും വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തും വ​​ച്ചാ​​ണ് ഇ​​​യാ​​​ൾ ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​ത്.

സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ചൈ​​​ൽ​​​ഡ് ലൈ​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്.
സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ ശേ​​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​യ പ്ര​​​തി​​​യു​​​ടെ സ്കൂ​​​ട്ട​​​ർ സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ കോ​​​ന്പൗ​​​ണ്ടി​​​ൽ പ്ര​​​തി​​​യു​​​ടെ ബ​​​ന്ധു താ​​​മ​​​സി​​​ച്ചു​​​വ​​​രു​​​ന്ന ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ നി​​​ന്ന് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്നു.

സം​​​ഭ​​​വം ഡി​​​വൈ​​​എ​​​സ്പി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പ്ര​​​തി​​​യെ ശി​​​ക്ഷ​​​യി​​​ൽ നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​ത്ത​​ര​​വ്. കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും. മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.