പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനു തിളക്കമാർന്ന വിജയം
Wednesday, February 22, 2017 3:12 PM IST
പാ​ലാ: ഇ​ന്ന​ലെ ഫ​ലം പ്ര​ഖ്യാ​പി​ച്ച ഐ​എഎ​സ് മെ​യി​ൻ പ​രീ​ക്ഷ​യി​ൽ പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പാ​ലാ, തി​രു​വ​ന​ന്ത​പു​രം കാ​ന്പ​സു​ക​ളി​ൽ പ​ഠി​ച്ച 39 പേ​ർ വി​ജ​യി​ച്ചു. വി​ജ​യി​കളിൽ 10 പേ​ർ മ​ല​യാ​ള​വും അ​ഞ്ചു പേ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സും നാ​ലു പേ​ർ ജോ​ഗ്ര​ഫി​യും ഐച്ഛി​ക വി​ഷ​യ​​മാ​യി സ്വീ​ക​രി​ച്ച​വ​രാ​ണ്. ര​ണ്ടു പേ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സും ര​ണ്ടു പേ​ർ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​നും മ​റ്റു​ള​ള​വ​ർ സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, ഹി​സ്റ്റ​റി, സു​വോ​ള​ജി യുമാണ് തെരഞ്ഞെടുത്തത്.


67 പേ​രാ​ണ് ഇ​വി​ടെ​നി​ന്നു മെ​യി​ൻ പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ജ​യി​ക​ളെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ഞ​ര​ള​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ് വെ​ട്ടി​ക്ക​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ച്ച​വ​ർ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ കോ​ച്ചിം​ഗ് മാ​ർ​ച്ച് 2ന് ​തി​രു​വ​ന​ന്ത​പു​രത്ത് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.