റെജി ജോസഫിന് രാജീവൻ കാവുന്പായി മാധ്യമ അവാർഡ്
റെജി ജോസഫിന് രാജീവൻ കാവുന്പായി മാധ്യമ അവാർഡ്
Wednesday, February 22, 2017 4:03 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ന്‍റെ 2016ലെ ​രാ​ജീ​വ​ൻ കാ​വു​ന്പാ​യി സ്മാ​ര​ക മാ​ധ്യ​മ അ​വാ​ർ​ഡി​ന് ദീ​പി​ക കോ​ട്ട​യം ബ്യൂറോ ചീ​ഫ് റെ​ജി ജോ​സ​ഫ് അ​ർ​ഹ​നാ​യി. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ സ​മ്മാ​നി​ക്കും. ദേ​ശാ​ഭി​മാ​നി സ​ബ് എ​ഡി​റ്റ​റാ​യി​രു​ന്ന രാ​ജീ​വ​ൻ കാ​വു​ന്പാ​യി​യു​ടെ സ്മ​ര​ണയ്​ക്ക് ദേ​ശാ​ഭി​മാ​നി എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ക​ണ്ണൂ​ർ പ്ര​സ്ക്ല​ബും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണു പു​ര​സ്കാ​രം.


ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പാ​ലി​യേ​റ്റീ​വ് സേ​വ​ന​ത്തി​ന്‍റെ പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന അ​വ​ർ കാ​ത്തി​രി​ക്കു​ന്നു കൈ​ത്താ​ങ്ങി​നാ​യി’ എ​ന്ന വാ​ർ​ത്താ പ​ര​ന്പ​ര​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​നാ​രാ​യ​ണ​ൻ, ദേ​ശാ​ഭി​മാ​നി റി​ട്ട. സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എ. ആ​ന്‍റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. റെ​ജി ജോ​സ​ഫി​നു ല​ഭി​ക്കു​ന്ന 74-ാമ​തു മാ​ധ്യ​മ പു​ര​സ്കാ​ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.