ടെക്നിക്കൽ ഫെസ്റ്റ് സമാപിച്ചു
Saturday, February 25, 2017 2:23 PM IST
പാ​ലാ: പാല സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് അ​സ്ത്ര-2017 ൽ ​വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 2000 ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ടെ​ക്നി​ക്ക​ൽ മ​ത്സ​ര​ങ്ങ​ളും ടെ​ക്നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളും നോ​ണ്‍-​ടെ​ക്നി​ക്ക​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ്പ​രം സ​മ്മാ​ന​ത്തു​ക​യു​ള്ള വി​വി​ധ​യി​നം മ​ത്സ​ര ഇ​ന​ങ്ങ​ളി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ സ്റ്റാ​ർ ഓ​ഫ് അ​സ്ത്ര​യി​ൽ ആ​ർ​ഐ​ടി പാ​ന്പാ​ടി​യി​ലെ ജ​യ​കൃ​ഷ്ണ​ൻ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടെ​ക് അ​സ്ത്ര (ടെ​ക്കാ​ത്ത​ല​ൻ)​യി​ൽ ആ​ർ​ഐ​ടി പാ​ന്പാ​ടി ടീം ​ഒ​ന്നാം​സ്ഥാ​ന​വും മു​സ്ലി​യാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​ത്ത​നം​തി​ട്ട ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഡെ​യ​ർ റ്റു ​ഡാ​ൻ​സി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വാ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​ന​വും ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ് കോ​യ​ന്പ​ത്തൂ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.