എസ്‌എസ്എൽസിക്കു സാമൂഹ്യശാസ്ത്രം പുതിയ രീതിയിൽ
Monday, February 27, 2017 2:58 PM IST
ക​​ണ്ണൂ​​ർ: ഇ​​ത്ത​​വ​​ണ​​ത്തെ എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം അ​​ടി​​മു​​ടി മാ​​റു​​ന്നു. സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം പ​​ല​​പ്പോ​​ഴും എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ‍യി​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് പ്ര​​ശ്ന​​മാ​​കാ​​റു​​ണ്ട്. പു​​സ്ത​​ക​​ത്തി​​ന്‍റെ ഉ​​ള​​ള​​ട​​ക്ക​​ഭാ​​ര​​വും ഇ​​തു​​മൂ​​ലം കു​​ട്ടി​​ക​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന പ​​രീ​​ക്ഷാ​​സ​​മ്മ​​ർ​​ദ​​വും ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇത് സംബന്ധിച്ച് അധ്യാ പകർക്ക് നേരത്തേ അറിയിപ്പ് നൽകിയിരുന്നു.ഇ​​ത്ത​​വ​​ണ​​ത്തെ സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര പ​​രീ​​ക്ഷാ ചോ​​ദ്യ​​പേ​​പ്പ​​റി​​ൽ എ, ​​ബി എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഭാ​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും. ര​​ണ്ട് ഭാ​​ഗ​​ങ്ങ​​ൾ​​ക്കും 40 വീ​​തം മാ​​ർ​​ക്കു​​ക​​ളാ​​ണു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

എ ​​വി​​ഭാ​​ഗ​​ത്തി​​ലെ എ​​ല്ലാ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കും നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​ത്ത​​ര​​മെ​​ഴു​​ത​​ണം. ബി ​​വി​​ഭാ​​ഗ​​ത്തി​​ലു​​ള​​ള ചോ​​ദ്യ​​ങ്ങ​​ളി​​ൽ നി​​ന്ന് നി​​ശ്ചി​​ത എ​​ണ്ണം തെ​​ര​​ഞ്ഞെ​​ടു​​ത്ത് ഉ​​ത്ത​​രം എ​​ഴു​​തു​​ന്ന​​തി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കും.

സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര​​ത്തി​​ന് ര​​ണ്ട് പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളാ​​ണു നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​യി​​ൽ നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത ഒ​​മ്പ​​ത് അ​​ധ്യാ​​യ​​ങ്ങ​​ളാ​​ണ് എ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ശേ​​ഷി​​ക്കു​​ന്ന പ​​ന്ത്ര​​ണ്ട് അ​​ധ്യാ​​യ​​ങ്ങ​​ളെ ര​​ണ്ടി​​ന്‍റെ ക്ല​​സ്റ്റ​​റു​​ക​​ളാ​​യി തി​​രി​​ച്ച് ബി ​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.

ഈ ​​ക്ല​​സ്റ്റ​​റു​​ക​​ളി​​ൽ നി​​ന്നു കു​​ട്ടി​​ക​​ൾ​​ക്ക് ഒ​​ന്നു വീ​​തം തെ​​ര​​ഞ്ഞെ​​ടു​​ത്തു പൊ​​തു​​പ​​രീ​​ക്ഷ​​യ്ക്കു വേ​​ണ്ടി പ​​ഠി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. ഇ​​തി​​ലൂ​​ടെ പ​​ഠ​​ന​​ത്തി​​നു നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്ന് ആ​​റ് അ​​ധ്യാ​​യ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി പ​​രീ​​ക്ഷാ ത​​യാ​​റെ​​ടു​​പ്പ് ന​​ട​​ത്തു​​വാ​​ൻ കു​​ട്ടി​​ക​​ൾ​​ക്കു ക​​ഴി​​യും.

മാ​​ർ​​ച്ച് എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ 27ന് ​​അ​​വ​​സാ​​നി​​ക്കും. മൂ​​ല്യ നി​​ർ​​ണ​​യം ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ച്ച് 21ന് ​​പൂ​​ർ​​ത്തി​​യാ​​കും. ഐ​​ടി പ​​രീ​​ക്ഷ​​യും മോ​​ഡ​​ൽ പ​​രീ​​ക്ഷ​​യും ഇ​​തി​​ന​​കം പൂ​​ർ​​ത്തി​​യാ​​യി​​ക്ക​​ഴി​​ഞ്ഞു. മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം കു​​റ​​യ്ക്കാ​​നും ആ​​ത്മ​​വി​​ശ്വാ​​സം ആ​​ർ​​ജി​​ക്കു​​വാ​​നു​​ള്ള കൗ​​ൺ​​സി​​ലിം​​ഗ് ക്ലാ​​സു​​ക​​ളും ഇ​​ത്ത​​വ​​ണ കു​​ട്ടി​​ക​​ൾ​​ക്കാ​​യി സം​​സ്ഥാ​​ന​​ത്തെ മി​​ക്ക സ്കൂ​​ളു​​ക​​ളി​​ലും ന​​ട​​പ്പി​​ലാ​​ക്കു​​ന്നു​​ണ്ട്. പ​​ഠ​​ന​​ത്തി​​ൽ പി​​ന്നോ​​ക്കം നി​​ല്ക്കു​​ന്ന​​വ​​ർ​​ക്ക് രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും പ്ര​​ത്യേ​​ക ക്ലാ​​സു​​ക​​ളും ന​​ല്കി വ​​രു​​ന്നു​​ണ്ട്.


റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.