അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Monday, February 27, 2017 3:08 PM IST
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി പ​​​ട്ടി​​​മാ​​​ളം ഉൗ​​​രി​​​ൽ ന​​​വ​​​ജാ​​​ത​​​ശി​​​ശു മ​​​രി​​​ച്ചു. രാ​​​ജ​​​മ്മ- വെ​​​ള്ളി​​​ങ്കി​​​രി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ നാ​​​ലു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ ആ​​​ണ്‍​കു​​​ഞ്ഞാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ കോ​​​ട്ട​​​ത്ത​​​റ ട്രൈ​​​ബ​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നും ഒ​​​രു​​​മാ​​​സം മു​​​ന്പാ​​​യി​​​രു​​​ന്നു പ്ര​​​സ​​​വം. പ്ര​​​സ​​​വ​​​സ​​​മ​​​യ​​​ത്ത് 1.400 കി​​​ലോ​​​ഗ്രാ​​​മാ​​​ണ് തൂ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ ര​​​ക്ത​​​ക്കു​​​റ​​​വും ശ്വാ​​​സ​​​ത​​​ട​​​സ​​​വു​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​പ്ര​​​ഭു​​​ദാ​​​സ് പ​​​റ​​​ഞ്ഞു. ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​കാ​​​ത്ത​​​വി​​​ധം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് കു​​​ഞ്ഞി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​തെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ നി​​​ർ​​​ത്താ​​​തെ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ക​​​ര​​​ഞ്ഞ കു​​​ട്ടി ത​​​ള​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 14 നു ​​​പ​​​ട്ടി​​​മാ​​​ളം ഉൗ​​​രി​​​ലെ​​​ത്തി ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കു​​​ട്ടി​​​ക്കു പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​ന്ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ക​​​ണ്ടി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.