തെ​രു​വുനാ​യക്കൂട്ടം ഓട‌ിച്ച വീ​ട്ട​മ്മ വീ​ണു മ​രി​ച്ചു
തെ​രു​വുനാ​യക്കൂട്ടം ഓട‌ിച്ച വീ​ട്ട​മ്മ വീ​ണു മ​രി​ച്ചു
Monday, February 27, 2017 3:38 PM IST
ച​​​വ​​​റ: തെ​​​രു​​​വുനാ​​​യ​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി ഓ​​​ടി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച വീ​​​ട്ട​​​മ്മ വീ​​​ണ് മ​​​രി​​​ച്ചു. പ​​​ന്മ​​​ന മാ​​​വേ​​​ലി ഐ​​​ഷാ മ​​​ൻ​​​സി​​​ലി​​​ൽ സ​​​ജീ​​​വി​​​ന്‍റെ (ബാ​​​ബു) ഭാ​​​ര്യ അ​​​മീ​​​ന (26) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പാ​​​ൽ വാ​​​ങ്ങാ​​​ൻ സ​​​മീ​​​പ​​​ത്തെ സൊ​​​സൈ​​​റ്റി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നിടെ വീ​​​ടി​​​ന​​​രി​​​കി​​​ലെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ വ​​ച്ച് നാ​​​യ്ക്ക​​​ൾ ഓ​​​ടി​​ച്ചു. ഭ​​​യ​​​ന്ന് ഓ​​​ടി​​​യ അ​​​മീ​​​ന വീ​​​ണ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് നാ​​​യ​​​ക​​​ൾ ഓ​​​ടി മാ​​​റി​​​യെ​​​ങ്കി​​​ലും വീ​​​ണ​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കുകയായിരുന്നു. അ​​​മീ​​​ന ധ​​​രി​​​ച്ചി​​​രു​​​ന്ന ഷാ​​​ൾ നാ​​​യ​​​ക​​​ൾ ക​​​ടി​​​ച്ചെ​​​ടു​​​ത്തു.


ബ​​​ഹ​​​ളം കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ അ​​​മീ​​​ന​​യെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. പ്ര​​​സ​​​വം ക​​​ഴി​​​ഞ്ഞ് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​മീ​​​ന. ഐ​​​ഷ (6), ആ​​​ദി​​​ൽ (4 മാ​​​സം) എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്. മൃ​​​ത​​​ദേ​​​ഹം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ.
സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​യ ആ​​​ശ, ത​​​ങ്ക​​​മ​​​ണി എ​​​ന്നി​​​വ​​​രെയും നാ​​​യ്ക്ക​​​ൾ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​താ​​​യി നാ​​ട്ടു​​കാ​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.